കഴിഞ്ഞ തവണ ബിജു മേനോനും നീരജ് മാധവും ഒന്നിച്ചപ്പോൾ ലവകുശ എന്ന ലവലേശം വിനോദം ഇല്ലാത്ത സിനിമയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. അതിനാൽ ഇത്തവണ റോസാപൂ എന്ന പേരിലൂടെ ചെമ്പരത്തിപ്പൂ തരുമോ എന്നുള്ള ഭയം ഇല്ലാതില്ലായിരുന്നു. രണ്ടര മണിക്കൂർ ഇവർ സമ്മാനിച്ചത് എന്താകും??

🎬ചിത്രം – റോസാപൂ (2018)

🎥വിഭാഗം – ????

🔰🔰🔰Whats Good??🔰🔰🔰

….

🔰🔰🔰Whats Bad??🔰🔰🔰

ഓഹ്…തുടക്കം മുതൽ അവസാനം വരെ.

🔰🔰🔰Watch Or Not??🔰🔰🔰

കോമഡിയില്ലാത്ത കോമഡി എന്ന ഴോണറിൽ പുറത്തിറങ്ങിയ ചിത്രം എന്ന് വേണേൽ പറയാം. സിനിമയുടെ കഥ പറയുകയാണെങ്കിൽ…. സ്പോയ്ലർ ഒക്കെ വന്നെന്നിരിക്കും..ജാഗ്രതൈ…

പദ്മരാജൻ – ഭരതൻ ലെവലിൽ പടമെടുക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവ്…അവനു ഒരിക്കൽ ഇക്കിളി പടമെടുക്കേണ്ട അവസ്ഥ വരുന്നു. അതായത് പഴയ ഷക്കീല പടങ്ങൾ പോലത്തെ ഒന്ന്. അന്നത്തെ ഇക്കിളി നായികമാരിൽ ഒരാളായ രശ്മിയെ വെച്ചു പടമെടുക്കുന്നു. എങ്ങനെത്തെ പടമാണ് എന്ന് വെച്ചാൽ ഷക്കീല തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപു എന്ന് പറയുന്നതിന് പകരം ആഹാ..നീ തെറ്റു ചെയ്യുമല്ലെടാ എന്ന് പറഞ്ഞു ഗോപുവിനെ അങ്ങ് കൊന്നാൽ എങ്ങനെയിരിക്കും?? കളർ അല്ലേ?? അമ്മാതിരി പടം.

ആ പടത്തിലെ നായികയുടെ അഭിനയം കണ്ടു നല്ലൊരു കാമുകിയെ വേണ്ടെന്നു വെച്ചു ( കാമുകി ആദ്യമേ വേണ്ടെന്നു വെക്കും) നായകൻ നായികയെ അങ്ങ് പ്രേമിക്കും. പക്ഷെ നായിക നോ പറയും.കാരണം ഇക്കിളി നായികയെ ആരും പ്രേമിക്കുന്നത് നായികയ്ക്ക് തന്നെ ഇഷ്ടമല്ല.. നമ്മുടെ നായകന്റെ ആ മഹത് പടം കേരളത്തിൽ അങ്ങനെ ഹിറ്റടിക്കുകയാണ്. എന്നാൽ പിന്നേ ഈ കാര്യങ്ങളൊക്കെ ചേർത്തു രണ്ടാമത്തെ പടം എടുക്കാം എന്ന് വെച്ചു അതും ചെയ്യുന്നു. സ്വന്തം കഥ രണ്ടാമത്തെ പടമാക്കുന്നു. അവസാനം ഒരു പഞ്ചും… സിനിമയിലെ നായികമാർ മറ്റേ പണിക്കു ഉള്ളവർ അല്ലടാ……എന്താലെ?? ഇത്രയും നേരം തുണ്ട് പടം എടുക്കുന്നവന്റെ കദനകഥ പറഞ്ഞ സിനിമയിലെ മെസ്സേജ് കിക്കിടു അല്ലെ?

തലയിൽ മുടി ഇല്ലാത്തവർ ഈ പടം കാണുന്നതാണ് ഉചിതം. ചില സീനൊക്കെ കാണുമ്പോൾ തലയിൽ കൈ വെക്കുക മാത്രമല്ല, തലയിലുള്ള മുടി വരെ പിഴുതെറിയാൻ തോന്നും. എല്ലാം സഹിക്കാമായിരുന്നു…ഈ മ..മ..മ..മലവേടന്റെ കഥ സിനിമയാക്കിയത് ജനങ്ങൾ ഹിറ്റാക്കി കൊടുക്കുന്നത് വരെ കാണേണ്ടി വന്നു. ഇമ്മാതിരി ഒരു സിനിമയിൽ രണ്ടു ദുരന്ത കഥകൾ തീയേറ്ററിൽ എത്തുകയും അതു കണ്ടു ജനങ്ങൾ കയ്യടിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഷക്കീല പടങ്ങൾക്ക് നിലവാരമില്ല എന്ന് പറയുന്നവന് വട്ടാണ് എന്ന് തോന്നി.

ബിജുമേനോൻ, നീരജ് കൂട്ടുകെട്ട് ഇനിയും വരണം..മലയാള സിനിമയ്ക്ക് ഷക്കീല ചിത്രങ്ങൾ കൊണ്ട് ലാഭം എങ്കിലും ഉണ്ടായിരുന്നു. ഈ വക പടങ്ങൾ കൊണ്ട് എന്തുണ്ടായേക്കുമോ ആവോ…

🔰🔰🔰Last Word🔰🔰🔰

സിനിമയിൽ തന്നെയൊരു ഡയലോഗുണ്ട്. മലയാളികൾ നല്ലതാണെങ്കിൽ എന്തും സ്വീകരിക്കും എന്ന്…അതേ…നല്ലതാണെങ്കിൽ മാത്രമേ സ്വീകരിക്കൂ…അതിനിടയിൽ ഈ റോസാപ്പൂവിന് എന്ത് റോൾ?? ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്ന്.