ബാല ചിത്രങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഒന്നുകിൽ സൂപ്പർ പടം എന്ന് പറയാവുന്ന വിധത്തിലും ഇല്ലെങ്കിൽ സെമ്മ മൊക്ക എന്ന് പറയാവുന്ന തരത്തിലും ആയിരിക്കും. ഇതേവരെ ബാല ഒരു ആവറേജ് പടം എടുത്തിട്ടില്ല. പല ചിത്രങ്ങളും ഇമോഷണലി ഡിപ്രെസ്സ് ആക്കി കളയുന്ന തരത്തിലും ആയിരിക്കും ബാല ചിത്രങ്ങൾ. അതിനാൽ തന്നെ ക്ലൈമാക്സ്‌ ഒരു ട്രാജഡി ആരും പ്രതീക്ഷിക്കും. എന്നാൽ അതൊന്നും ഇല്ലാതെ ഇറങ്ങിയിരിക്കുന്ന ഒരു ആവറേജ് പോസിറ്റീവ് ക്ലൈമാക്സ്‌ ബാല ചിത്രമാണ് നാച്ചിയാർ.

🎬ചിത്രം – നാച്ചിയാർ (2018)

🎥വിഭാഗം – ക്രൈം ഡ്രാമ

🔰🔰🔰Whats Good??🔰🔰🔰

ആദ്യമായി GV നന്നായി അഭിനയിക്കുന്നത് കണ്ടതിൽ സന്തോഷം. ഇളയരാജയുടെ BGM. ഒന്നേമുക്കാൽ മണിക്കൂർ എന്ന ദൈർഘ്യം.

🔰🔰🔰Whats Bad??🔰🔰🔰

ത്രില്ലർ മൂഡിലേക്ക് വരേണ്ട പടത്തെ ഡ്രാമ ആക്കിയ വിധം.

🔰🔰🔰Watch Or Not??🔰🔰🔰

“തേവടിയ പയലുഗളാ…” എന്ന അസഭ്യവാക്കിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു നാച്ചിയാർ. ജ്യോതികയെ അതിന്റെ പേരിൽ അതിലും വലിയ തെറി വിളിച്ച മഹാന്മാരും സോഷ്യൽ മീഡിയയിലുണ്ട്. എന്നാൽ സിനിമയിൽ ആ കഥാപാത്രം ആ സമയത്ത് ആ വാക്ക് ഉപയോഗിക്കുമ്പോൾ അതിൽ തെറ്റൊന്നും തോന്നുന്നില്ല. പക്ഷെ ആ ഡയലോഗ് മ്യൂട്ട് ആക്കിക്കളഞ്ഞു.

ജ്യോതികയാണ് ടൈറ്റിൽ കഥാപാത്രമായ നാച്ചിയാർ IPS നെ അവതരിപ്പിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ പീഡന കേസ് അന്വേഷണമാണ് സിനിമ പറയുന്നത്. അവളുടെ കാമുകന്റെ റോൾ GV അവതരിപ്പിക്കുന്നു. സാധാരണ ടിയാന്റെ അഭിനയം കണ്ടാൽ ഇതെന്തു ജീവിയാണ് എന്ന് ആരും ചോദിച്ചു പോകുമ്പോൾ ഇവിടെ ഈ സിനിമയിൽ പുള്ളിക്കാരൻ അഭിനയിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തം.

ജ്യോതികയുടെ പ്രകടനം നന്നായിരുന്നു എങ്കിലും പലയിടങ്ങളിലും കൃത്രിമത്വം ഫീൽ ചെയ്തെന്നു പറയാതെ വയ്യ. എന്നിരുന്നാലും ആ കഥാപാത്രത്തെ ആരും ഇഷ്ടപ്പെട്ടു പോകും. Whodunnit എന്ന പാറ്റേണിലാണ് കഥ സഞ്ചരിക്കുന്നത്. അതിനാൽ തന്നെ ഒരു ത്രില്ലർ മൂഡ്‌ ആരും പ്രതീക്ഷിക്കും. പക്ഷെ ഇവിടെ ത്രിൽ തരുന്നതിനു പകരം ഡ്രാമയിലേക്ക് വഴിമാറുകയാണ്.

ക്ലൈമാക്സിലെ ചില കാര്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങൾ നൽകുന്നില്ല. അതിനാൽ തന്നെ പോസിറ്റീവ് ആയാണ് ചിത്രം അവസാനിക്കുന്നതും. ഇതുവരെ കണ്ടത് ഒരു ബാല ചിത്രമാണോ എന്ന് സംശയം തോന്നിയേക്കാം.

🔰🔰🔰Last Word🔰🔰🔰

നാച്ചിയാർ ഒരിക്കലും നിരാശപ്പെടുത്തില്ല, എന്നാൽ തൃപ്തിപ്പെടുത്തുകയുമില്ല.