വളരെയധികം പ്രതീക്ഷ നല്കുന്ന ട്രെയ്‌ലർ ആയിരുന്നു Game Night എന്ന സിനിമയുടേത്. ഒരു കൂട്ടം ആളുകൾ തമാശയ്ക്ക് റിസ്ക് ആയുള്ള ഒരു ഗെയിം പ്ലാൻ ചെയ്യുന്നതും, അതു വിചാരിക്കാത്ത ഗതിയിൽ സഞ്ചരിക്കാതേ അവർ ശരിക്കുള്ള അപകടത്തിൽ പെടുന്നതാണ് കഥ. സ്ഥിരം കാണുന്ന സിനിമകളിൽ നിന്നും എന്താണ് വ്യത്യാസം എന്നാൽ ട്രീറ്റ്മെന്റ് തന്നെ. ഒരു ഫുൾ ഓൺ സർകാസ്റ്റിക് സിനിമ കണ്ടു പൊട്ടിച്ചിരിക്കാൻ റെഡി ആണെങ്കിൽ ഈ സിനിമ നിങ്ങൾക്കുള്ളതാണ്.

🎬Movie – Game Night (2018)

🎥Genre – Dark Comedy

🔰🔰🔰Whats Good??🔰🔰🔰

Satirical Dialogues

🔰🔰🔰Whats Bad??🔰🔰🔰

Predictable Twist

🔰🔰🔰Watch Or Not??🔰🔰🔰

മാക്‌സും ആനിയും തമ്മിൽ കണ്ടു മുട്ടുന്നതും അവർ പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതരാകുന്നതും കാണിക്കുമ്പോൾ സിനിമയുടെ ടൈറ്റിൽ കാർഡ് വീഴുന്നു. മാക്സിന്റെ അനിയൻ ബ്രൂക്ക്സ് ഒരിക്കൽ ഇരുവരെയും പിന്നേ കുറച്ചു കൂട്ടുകാരെയും വീട്ടിലേക്കു ക്ഷണിക്കുന്നു. Game Night ആയി അവർ പ്ലാൻ ചെയ്യുന്ന കാര്യങ്ങളിൽ അവിചാരിതമായി ചിലർ കടന്നു വരുന്നു. അവർ ബ്രൂക്ക്സിനെ തട്ടിക്കൊണ്ടു പോകുന്നു. അതു ഗെയിമിന്റെ ഭാഗമാണ് എന്ന് കരുതി മറ്റുള്ളവർ കണ്ടെത്താൻ ഇറങ്ങുന്നു.തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ഈ സിനിമ.

റേച്ചൽ മക്ആഡംസിന്റെ ചില ഡയലോഗ് ഡെലിവറിയും ജേസൺ ബേയ്റ്റ്മാന്റെ കോമിക് ടൈമിംഗ് എല്ലാം കിക്കിടു ആയിരുന്നു. All Are Insane എന്ന് പറയിപ്പിക്കും വിധമുള്ള പ്രകടനത്തിൽ സിനിമയിൽ ഉടനീളം ഉപയോഗിച്ചിരുന്ന ആക്ഷേപഹാസ്യം വലിയൊരു പോസിറ്റീവ് ആയിരുന്നു.

Sleep With Celebrity, Glass Tables Are Weird തുടങ്ങി ഓർത്തോർത്തു ചിരിക്കാൻ പറ്റിയ ചില ഐറ്റംസ് എല്ലാം ഇതിലുണ്ട്. ഡെൻസൽ വാഷിങ്ടൺന്റെ റെഫറൻസും അദ്ധേഹത്തിന്റെ രൂപവും എല്ലാം കാണിച്ചു ക്രിയേറ്റ് ചെയ്ത സീനുകളൊക്കെ നന്നായി ചിരിപ്പിച്ചു.അതേപോലെ ടോമി ലീ ജോൺസ്‌ റെഫറൻസും.

Jesse Plemons ന്റെ ഗാരി എന്ന പോലീസ് കഥാപാത്രം മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. വളരെ റഫ് ആയ ആ കഥാപാത്രത്തെയും കോമഡി ആക്കി കാണിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അവസാനത്തെ സീനിൽ ഗ്രീൻ മൈൽ റെഫറൻസ് പറയുന്നത് ഒരുപാട് ചിരിപ്പിച്ചു.

ഒരുപാട് ട്വിസ്റ്റുകൾ വന്നുപോകുന്നുണ്ട് എങ്കിലും എല്ലാം തന്നെ ഊഹിക്കാൻ പറ്റുന്നവ ആയിരുന്നു എന്നതായിരുന്നു ആകെ തോന്നിയ കുറവ്. പിന്നേ ഒരു ഫുൾ ഓൺ കോമഡി സിനിമ ആയതിനാൽ അതൊരു വലിയ കുറവായി ഫീൽ ചെയ്തില്ല.

🔰🔰🔰Last Word🔰🔰🔰

വളരെക്കാലത്തിനു ശേഷം മനസ്സറിഞ്ഞു ചിരിച്ച ഒരു ഇംഗ്ലീഷ് ചിത്രം. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.