Pad Man പോലുള്ള ചിത്രങ്ങൾ നേരിടേണ്ടി വരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന് യഥാർത്ഥത്തിൽ തമിഴനായ ഒരാളുടെ കഥ സിനിമ ആക്കിയപ്പോൾ അയാളെ നോർത്ത് ഇന്ത്യക്കാരൻ ആക്കി എന്നതൊക്കെയാണ്. കൂടാതെ ചിലർ ഈ സിനിമയിൽ ഒരിക്കൽ പോലും ആർത്തവം എന്ന വാക്ക് പറയുന്നില്ല, രക്തം കാണിക്കുന്നില്ല എന്നൊക്കെയും വിമർശനങ്ങൾ ഉന്നയിച്ചു. സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ വ്യക്തമാക്കാം.

🎬Movie – Pad Man (2018)

🎥Genre – Family Drama, Biography

🔰🔰🔰Whats Good??🔰🔰🔰

ഇങ്ങനെയൊരു സിനിമയിലൂടെ കുറച്ചു പേർക്കെങ്കിലും അവബോധനം നൽകാം എന്ന ചിന്ത, അക്ഷയ് കുമാറിന്റെ പ്രകടനം, സംഭാഷണങ്ങൾ

🔰🔰🔰Whats Bad??🔰🔰🔰

Bollywood ഇപ്പോഴും പഴയ ചിന്തയിൽ തന്നെ എന്ന് തെളിയിക്കുന്നു, സോനം – അക്ഷയ് എന്നിവർക്കിടയിൽ ഉണ്ടാക്കിയ ലവ് പോർഷൻസ്.

🔰🔰🔰Watch Or Not??🔰🔰🔰

വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഒരൊറ്റ സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രി പോലും അരുണാചലം എന്ന പത്മ ബഹുമതി വാങ്ങിയ ആളുടെ കഥ സിനിമ ആക്കിയില്ല,എന്തിനു ഇങ്ങനെ ഒരാളുണ്ട് എന്നറിയുന്നത് പോലും Pad Man അനൗൺസ് ചെയ്ത ശേഷമാകും. അതും ബോളിവുഡ് ഇതിന് മുന്പും ഈ വ്യക്തിയുടെ ജീവിതം സിനിമ ആക്കിയിട്ടുണ്ട്. കുറച്ചൂടെ വലിയ ബാനറിൽ ഒരു സൂപ്പർതാരം അഭിനയിക്കുമ്പോൾ അക്ഷയ് കുമാറിനെ തമിഴൻ ആക്കുന്നതാണോ അതോ കഥാപത്രത്തെ ഹിന്ദിക്കാരൻ ആക്കുന്നതാണോ എളുപ്പം?

അക്ഷയ് വളരെ നന്നായി തന്റെ കഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കനേഡിയൻ സിറ്റിസൺഷിപ് വാങ്ങി എന്ന കാരണത്താൽ അദ്ധേഹത്തെ വെറുക്കുന്നവർ കാടടിച്ചു വെടിവെക്കുന്ന പോലെയാണ് പല ആരോപണങ്ങളും ഉന്നയിക്കുന്നത്. സിനിമ കഴിഞ്ഞ ശേഷം ലക്ഷ്മി എന്ന നായകൻ മാത്രമായിരുന്നു മനസ്സിൽ.

പാഡ് എന്തിനു ഉപയോഗിക്കുന്നു, എങ്ങനെ വെക്കണം,ആർത്തവരക്തം കാണിക്കണം, ആർത്തവം എന്ന വാക്ക് പറഞ്ഞിരിക്കണം എന്നിങ്ങനെ യാതൊരു നിർബന്ധവും തിരക്കഥയിലില്ല. സഹോദരി,അയൽക്കാരി,ഭാര്യ എന്നിങ്ങനെയുള്ള ആളുകളോട് നായകൻ ഇതേപ്പറ്റി പറയുമ്പോൾ അവരുടെ സ്വാഭാവിക സംഭാഷണങ്ങളിൽ പോലും ഇതൊക്കെ കടന്നു വരുമെന്ന് തോന്നുന്നില്ല. “പെണ്ണുങ്ങളുടെ കാര്യം” “ലേഡീസ് മാറ്റർ ” എന്നിങ്ങനെയെ പലരും പറയൂ..അതു തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്.

സോനം കപൂറിന്റെ കഥാപാത്രത്തിന് നായകനോട് പ്രണയം തോന്നുന്ന രംഗങ്ങൾ കണ്ടപ്പോൾ ബോളിവുഡ് ഇപ്പോഴും പഴയ ക്ലീഷേകൾ മറന്നിട്ടില്ലല്ലോ എന്നോർത്തു. വ്യക്തിപരമായി ആ കഥാപാത്രങ്ങളെ അങ്ങനെ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടില്ല.

രാധിക ആപ്‌തെയുടെ പ്രകടനം,പേരറിയാത്ത കുറേ ആളുകളുടെ ഗംഭീര അഭിനയം, ബച്ചന്റെ ഗസ്റ്റ് റോൾ തുടങ്ങി അവസാനം അക്ഷയ് നടത്തുന്ന പ്രസംഗം എന്നിവയൊക്കെ സിനിമയുടെ പോസിറ്റീവുകൾ ആണ്.

🔰🔰🔰Last Word🔰🔰🔰

വളരെ ഇഷ്ടപ്പെട്ട ചിത്രം. ചിത്രം മുന്നോട്ടു വെയ്ക്കുന്ന സന്ദേശത്തിനു നൂറിൽ നൂറു മാർക്ക്‌ നൽകാം.