Luv Ranjan ബ്രാൻഡ് ചിത്രങ്ങളിൽ കണ്ടു വരുന്ന എല്ലാത്തരം സെക്സിസ്റ്റ് ഡയലോഗുകളും നിറഞ്ഞ എന്നാൽ ആദ്യം മുതൽ അവസാനം വരെ മനസ്സറിഞ്ഞു ചിരിക്കാൻ വഴിയൊരുക്കുന്ന ചിത്രം. ലവ് രഞ്ജൻ സിനിമകൾ ഇഷ്ടമല്ലാത്ത വിഭാഗക്കാർക്ക് ഇതൊരു നല്ല അനുഭവമായി തോന്നില്ല. കാരണം പല ഡയലോഗുകളിലും സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നുണ്ട്. അതിനാൽ തന്നെയാണോ എന്നറിയില്ല, മുഴുവൻ ബീപ് ശബ്ദം ആയിരുന്നു തീയേറ്ററിൽ.

🔰🔰🔰Whats Good?? 🔰🔰🔰

ഒരൊറ്റ മിനിറ്റ് പോലും ബോറടിപ്പിക്കാതെയുള്ള കഥ പറച്ചിലും കാർത്തിക് ആര്യന്റെ തകർപ്പൻ പ്രകടനവും ചിരിപ്പിക്കുന്ന ഡയലോഗുകളും.

🔰🔰🔰Whats Bad??🔰🔰🔰

………………..

🔰🔰🔰Watch Or Not??🔰🔰🔰

പ്യാർ കാ പഞ്ചനമാ ഡ്യൂളജി കണ്ടവർക്കറിയാം ലവ് രഞ്ജന്റെ കഥപറച്ചിൽ എപ്രകാരം ആയിരിക്കുമെന്ന്. അതേ താരങ്ങളെ തന്നെ അണിനിരത്തി ചെയ്തിരിക്കുന്ന മറ്റൊരു കിടിലൻ കോമഡി സബ്ജെക്ട് ആണ് ഈ ചിത്രം. വലിയ തലത്തിൽ ചിന്തിച്ചാൽ പലപ്പോഴും സെക്സിസ്റ്റ് ആയും Misogynistic ആയും തോന്നുന്നതാണ് പല ഡയലോഗുകളും.

PKP പോലെ തന്നെയാണ് ഏകദേശം ഈ സിനിമയുടെ കഥ നീങ്ങുന്നതും. Bromance v/s Romance എന്ന് പോസ്റ്ററുകളിലൊക്കെ പറയും പോലെ നായകന്റെ സഹോദരതുല്യനായ സുഹൃത്തിനു വിവാഹാലോചന വരുന്നതും വധുവായ സ്വീറ്റിയുമായുള്ള നായകന്റെ സംഘർഷവും ഒക്കെയായി മുന്നേറുമ്പോൾ ഇടവേളയോട് കൂടി വലിയൊരു വഴിത്തിരിവുണ്ടാകുന്നു. തുടർന്ന് ബഹുരസമായി രണ്ടാം പകുതിയും ക്ലൈമാക്സ്‌ ഒക്കെയാണ് സിനിമ.

കാർത്തിക് ആര്യന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. കൂടെ നുസ്രത് ബറൂച്ചയുടെ കിടിലൻ നെഗറ്റീവ് റോൾ കൂടെ ആകുബോൾ ഓരോ സീനും ഗംഭീരമാകുന്നു. ക്ലൈമാക്സ്‌ കുറച്ചൊക്കെ ഇമോഷണലാക്കി കളയും എന്ന ഭയം ഇല്ലാതാക്കി കൂൾ ആയി അവസാനിച്ചപ്പോൾ വളരെ നല്ലൊരു എന്റർടൈൻമെന്റ് കണ്ട തൃപ്തി ലഭിച്ചു.

🔰🔰🔰Last Word 🔰🔰🔰

തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച നല്ലൊരു സിനിമ. ലവ് രഞ്ചൻ സിനിമകൾ എല്ലാം തന്നെ എന്നെ തൃപ്തിപ്പെടുത്തുന്നവ ആയതിനാൽ അടുത്ത അജയ് ദേവ്ഗൺ ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു.