Yamatai എന്ന ജാപ്പനീസ് രാജ്ഞിയുടെ ശവകുടീരം തേടിപ്പോയ അച്ഛൻ വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല എന്നുള്ളത് ലാറയുടെ മനസ്സിൽ പല സംശയങ്ങളും ഉണ്ടാക്കുന്നു. അച്ഛന്റെ വീഡിയോ ടേപ്പ് കണ്ടതിനു ശേഷമുള്ള ഹിമോകുവിലെക്കുള്ള ലാറയുടെ യാത്ര ഒരു ത്രിൽ റൈഡായി പ്രേക്ഷകന് അനുഭവപ്പെടുന്നു.

🔰🔰🔰Whats Good?? 🔰🔰🔰

പുതിയ ലാറയുടെ മാനറിസങ്ങളും കിടിലൻ ആക്ഷൻ രംഗങ്ങളും തിരക്കഥയിലെ വഴിത്തിരിവുകളും രണ്ടു മണിക്കൂറിൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അവതരിപ്പിച്ച വിധം.

🔰🔰🔰Whats Bad?? 🔰🔰🔰

ടിപ്പിക്കൽ ഹോളിവുഡ് ക്ലിഷേ രംഗങ്ങൾ ഇതിലും വരുന്നുണ്ട് എന്നത് തന്നെ

🔰🔰🔰Watch Or Not?? 🔰🔰🔰

Sorry Angelina Fans…. This is our Lara… The Real Bad Ass… Alicia Vikander just burned the floor…ലാറയെ ആദ്യമായി കാണിക്കുന്നത് ഒരു കിക്‌ബോക്‌സിംഗ് റിങ്ങിൽ വെച്ചാണ്. മുന്നിലുള്ള എതിരാളിയെ ഇടിച്ചു വീഴ്ത്തി Im Lara.. Lara Croft എന്നൊക്കെ പറയുമെന്നാണ് കരുതിയത്. പക്ഷെ നല്ല തല്ലും വാങ്ങി ആപ്പിളും മോഷ്ടിച്ചു കാശിനു വേണ്ടി റിസ്കുള്ള ചില ഗെയിമുകളിൽ പങ്കെടുക്കുന്ന, ഇന്ത്യൻ റെസ്റ്റോറന്റിൽ ഡെലിവറി ഗേൾ ആയി പാർട്ട്‌ ടൈം ജോലി നോക്കുന്ന ഒരു ലാറയെ ആണ്. ആദ്യമേ തന്നെ ലാറ എന്ന കഥാപാത്രത്തെ എസ്റ്റാബ്ലിഷ്‌ ചെയ്ത വിധം ഇഷ്ടപ്പെട്ടു.

കാണാതായ അച്ഛനെ തേടി എത്തുന്ന പ്രോട്ടഗോണിസ്റ്റ് എന്ന ടിപ്പിക്കൽ സ്റ്റോറി ലൈനിൽ തന്നെ മുന്നോട്ടു പോകുന്നു. അതിനിടയിൽ രാത്രിയിലുള്ള ബോട്ടപകടവും അതിൽ നിന്നും രക്ഷപ്പെട്ടു ഒരു ദ്വീപിൽ എത്തുന്നതും ഉള്ള രംഗങ്ങളിലെ ആക്ഷൻ കൊറിയോഗ്രഫിയും ഗ്രാഫിക്‌സും ആ സമയത്തെ സൗണ്ട് മിക്സിങ്ങും ഗംഭീരം ആയിരുന്നു. വില്ലന്മാരുടെ അടുത്ത് നിന്നും രക്ഷെപ്പട്ടു ഒരു wrecked plane ൽ തൂങ്ങി നിൽക്കുന്നതും മറ്റുമായി വീണ്ടും കിടിലൻ ആക്ഷൻ രംഗം എത്തുന്നുണ്ട്. അതും നന്നായി തന്നെ തീയേറ്ററിൽ ആസ്വദിക്കാൻ കഴിഞ്ഞു.

ഇതേപോലുള്ള കഥയിൽ ഊഹിക്കാവുന്ന ചില ട്വിസ്റ്റുകൾ സംഭവിക്കാറുണ്ട്. ഇതിലും അത് സംഭവിക്കുന്നുണ്ട്. എന്നാൽ അതൊരു വലിയ ട്വിസ്റ്റ്‌ ആണെന്ന് തിരക്കഥ പറയുന്നില്ല. Fore shadowing ആയി കാണിച്ച പല രംഗങ്ങളും കൂട്ടിയിണക്കി അവസാനം രണ്ടാം ഭാഗത്തിനായുള്ള സ്കോപ്പ് നിലനിർത്തി അവസാനിച്ച വിധം നന്നായിരുന്നു. റിയാലിറ്റിയും മിത്തും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് കാണിച്ചു തന്ന പ്രധാനപ്പെട്ട ഒരു വഴിത്തിരിവും നന്നായിരുന്നു.

ട്രെയിലറിൽ കേട്ടാൽ 2WEI – Survivor എന്ന കവർ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ കിടു ആയേനെ എന്ന് പലപ്പോഴും തോന്നി. എന്നാൽ തൃപ്തികരമായ പശ്ചാത്തല സംഗീതം ആ ചിന്തയെ വിസ്മരിപ്പിച്ചു.

6 പാക്കുള്ള ഈ ലാറയെയും ലാറയുടെ അഡ്വെഞ്ചറുകളും കണ്ടിരുന്നു രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. Alicia യുടെ പ്രകടനം തൃപ്തികരം ആയിരുന്നു എന്ന് മാത്രമല്ല ആഞ്ചലീന ജോളിയുടെ ലാറയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഈ ലാറയെയാണ്. ഈ ചെറിയ പ്രായത്തിൽ അക്കാഡമി അവാർഡ് വാങ്ങിയ ആളുടെ ആക്ഷൻ റോളും ഗംഭീരം തന്നെ. ഇനിയൊരു രണ്ടാം ഭാഗം ഉണ്ടെങ്കിൽ അതും FDFS തന്നെ എന്നുറപ്പിച്ചു.

🔰🔰🔰Last Word 🔰🔰🔰

A full n full Alicia Show… പുതിയ ടൂമ്പ് റൈഡർ കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ത്രിലിംഗ് ആയ തിരക്കഥ കൊണ്ടും അപ്രതീക്ഷിത ട്വിസ്റ്റും കൊണ്ടും നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച പടമാണ്. A Perfect Summer Action Flick !