മായാനഗർ എന്ന സ്ഥലത്തെ ഒരു, Chawl ലെ അന്തേവാസികളുടെ 3 കഥ പറയുന്നു. കഥകൾ തമ്മിൽ പരസ്പരം കണക്ട് ചെയ്യുന്നില്ല. ആകെയുള്ള ബന്ധം ആ ചാവ്‌ൽ മാത്രമാണ്. ഒരു മണിക്കൂർ 40 മിനുട്ടിൽ 3 കഥകളും പറഞ്ഞു തീർക്കുന്നു എന്നതിനാൽ തീയേറ്ററിൽ ബോറടിച്ചു മൊബൈൽ എടുത്തുനോക്കേണ്ട അവസ്ഥ വരുന്നില്ല.

🔰🔰🔰Whats Good??🔰🔰🔰

ദൈർഘ്യം, രേണുക ഷഹാനയുടെ പ്രകടനം, റിച്ച ഛദ്ദയുടെ കഥാപാത്രം സിനിമ അവസാനിപ്പിക്കുന്ന രീതി

🔰🔰🔰Whats Bad??🔰🔰🔰

നമ്മൾ ആൾറെഡി കണ്ട, വായിച്ച കഥകൾ ആയതിനാൽ ഓരോ കഥയുടെയും അവസാനം വരുന്ന ട്വിസ്റ്റുകൾ ലക്ഷ്യം തെറ്റിയ അമ്പുകൾ ആകുന്നു.

🔰🔰🔰Watch Or Not?? 🔰🔰🔰

Henry Slesar – Alfref Hitchcok കൂട്ടുകെട്ടിൽ തിരശീലയിൽ എത്തിയ ഒരു ത്രില്ലർ വീണ്ടും ഭാഷ മാറ്റി നമ്മുടെ മുന്നിൽ എത്തുകയാണ് ആദ്യത്തെ കഥയായി. രേണുക ഷഹാന എന്ന അഭിനേത്രിയുടെ കിടിലൻ പ്രകടനവും പാവങ്ങളുടെ സൽമാൻ ഖാനായ വരുൺ ധവനെ അനുകരിക്കാതെ പുൽകിത് നന്നായി അഭിനയിച്ചത് കൊണ്ടും ആദ്യത്തെ കഥയിലെ സസ്പെൻസ് അറിയാമായിരുന്നിട്ടും വലിയ കല്ലുകടി തോന്നിയില്ല. അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയത് നന്നായി തോന്നി.

ദസ് കഹാനിയാനു ശേഷം വീണ്ടും ഒരു ആന്തോളജി ചിത്രത്തിൽ എത്തുന്ന മസ്യൂമെ മഖീജയുടെ രണ്ടാമത്തെ കഥ ഒരു ക്ളീഷേ ആയാണ് തോന്നിയത്. ശർമൻ ജോഷിയുടെ കഥാപാത്രത്തിനും കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. ഇതിന്റെ ട്വിസ്റ്റും ഊഹിക്കാൻ പറ്റുന്നു എന്നത് ഒരു പോരായ്മയായി കാണാം

ഈയിടെ വന്നാൽ ഒരു യുവസൂപ്പർതാരത്തിന്റെ ഏറെ കൂവൽ കേട്ട ഒരു കഥയോട് സാമ്യമുള്ള അവസാനത്തെ കഥയും ട്വിസ്റ്റ്‌ പൊളിഞ്ഞു തന്നെ മുന്നിലെത്തുന്നു. എല്ലവരുടെയും പ്രകടനം നന്നായിരുന്നു. പക്ഷെ അറിയുന്ന കഥ ആയതിനാൽ ഒരു ഫ്രഷ്നസ് ഫീൽ ചെയ്തില്ല.

മൂന്ന് കഥകളും അവസാനിച്ചു അതുവരെ അവിടെ ഇവിടെയായി കാണിച്ച റിച്ചയുടെ കഥാപാത്രം സിനിമ അവസാനിപ്പിക്കുന്ന രീതി നന്നായി തോന്നി. അതൊരു സർപ്രൈസ് ഫാക്ടർ ആയിരുന്നു. എന്നാൽ കാര്യമായ ചലനങ്ങൾ ഒന്നും അതിനുണ്ടാക്കാൻ കഴിയുന്നുമില്ല.

🔰🔰🔰Last Word🔰🔰🔰

ഒരുപക്ഷേ ഈ കഥകൾ ഒന്നും കേൾക്കാത്ത ഒരാൾക്ക് നല്ലൊരു അനുഭവം ആയേക്കാം. അനാവശ്യ രംഗങ്ങൾ ഒന്നുമില്ലാത്ത നല്ലൊരു അറ്റംപ്റ്റ് ആയി അനുഭവപ്പെട്ടു. എനിക്ക് ഒരു ശരാശരി അനുഭവം ആയിരുന്നു.