Hate Story സീരീസിലെ പടങ്ങളിൽ നിന്നും നല്ല അഭിനയമോ കഥയോ ഒന്നും പ്രതീക്ഷിക്കുന്നില്ല. നല്ല പാട്ടുകളും സുന്ദരിയായ നായികയുടെ ഗ്ലാമറിനും മുൻ‌തൂക്കം നൽകുന്ന സീരീസിൽ ഇത്തവണ ഉർവശി റൗട്ടേലയാണ് നായിക. അഭിനയം എന്തെന്നറിയാത്ത കുറെ പേരുടെ കൂടെ നുമ്മടെ ഉർവശി കൂടെ കൂടുന്നതോടെ ഇരുട്ടറയിൽ മുരട്ടുക്കുത്ത് എന്ന ആ നാടകം തുടങ്ങുകയായി.

🔰🔰🔰Whats Good??🔰🔰🔰

ഉർവശി, ഇഹാന എന്നിവരുടെ ഗ്ലാമർ പ്രദർശനം

🔰🔰🔰Whats Bad??🔰🔰🔰

ഇറോട്ടിക് ത്രില്ലർ എന്ന ജോണറിൽ ഇറോട്ടിക് ആയ രംഗങ്ങൾ ഒഴിച്ച് ബാക്കിയുള്ള എല്ലാം തന്നെ മോശം ആയിരുന്നു. ഒൺലി ഇറോട്ടിക്, നോ ത്രിൽ

🔰🔰🔰Watch Or Not??🔰🔰🔰

ധനികരായ രണ്ടു സഹോദരന്മാർ ഒരു പെണ്ണിനെ തന്നെ ഇഷ്ടപ്പെടുന്നു. ഇഷ്ടം എന്നോ കാമം എന്നോ വിളിക്കാം. എന്നാൽ അവരെ അനുരാഗപരവശരാക്കിയ സ്ത്രീയുടെ മനസ്സിൽ മറ്റുപല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഹേറ്റ് സ്റ്റോറി ആയതിനാൽ പ്രതികാരകഥ തന്നെ. അതും പൂർണ്ണമായി അമേച്ചർ ആയി.

പാട്ടുസീനിൽ വരുന്ന ഇറോട്ടിക് ആയ രംഗങ്ങൾ മാത്രമാണ് ആകെ ആശ്വസിക്കാനുള്ള വക നൽകുന്നത്. ഉർവശിയുടെ ഫോട്ടം കാണിച്ചു ആളെ തീയേറ്ററിൽ കേറ്റിയാലും ഇഹാന നമ്മെ നിരാശപ്പെടുത്തില്ല. ബാക്കിയുള്ള രംഗങ്ങൾ എല്ലാം തന്നെ ഭോജ്പുരി ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു

സസ്പെൻസ് എന്നത് ആദ്യമേ ഊഹിക്കാൻ പറ്റുന്നുണ്ട്. അവസാനം ട്വിസ്റ്റുകൾ ഒരു പെരുമഴയായി പെയ്യുമ്പോൾ മൊബൈൽ എടുത്തു ഈ സിനിമയിലെ പാട്ടുകളുടെ വീഡിയോ HD യിൽ കാണുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ട്വിസ്റ്റ്‌ കണ്ടു അറ്റാക്ക് വരാൻ സാധ്യതയുണ്ട്.

🔰🔰🔰Last Word🔰🔰🔰

മോശം ചിത്രം എന്നറിഞ്ഞു കൊണ്ട് തന്നെ തലവെക്കുന്ന ഈ സിനിമകളിൽ നമുക്ക് തൃപ്തി തരുന്ന ഒരു ഐറ്റം ഉണ്ടല്ലോ.. അതു ഇതിലുണ്ട്. അതിനായി മാത്രം കാണാം. അതു മാത്രമായി കാണുന്നതാണ് ഉചിതം