പ്രമുഖനടന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കൂട്ടുപിടിച്ചു നടത്തിയ മാർക്കറ്റിംഗിന്റെ ഫലമാണോ എന്നറിയില്ല, ഇന്നലെ രാത്രി എറണാകുളം സവിതയിലെ സെക്കൻഡ് ഷോ കാണാൻ ഏകദേശം 70% ആളുകളോളം ഉണ്ടായിരുന്നു. ഇര എന്ന പേരിൽ പുറത്തിറങ്ങിയ ഈ ത്രില്ലർ നല്ലൊരു ത്രില്ലർ സിനിമ ആയിരുന്നോ എന്ന് ചോദിച്ചാൽ…

🔰🔰🔰Whats Good??🔰🔰🔰

ട്വിസ്റ്റുകളുടെ പെരുമഴയിൽ ഒരു മഴതുള്ളി എങ്കിലും നിങ്ങളെ തൃപ്തിപെടുത്താം

🔰🔰🔰Whats Bad??🔰🔰🔰

അമിതാഭിനയം മുതൽ ക്ളീഷേകൾ വരെ പലതുമുണ്ട്.

🔰🔰🔰Watch Or Not??🔰🔰🔰

അഴിമതിക്കാരനായ മന്ത്രിയുടെ മരണം, കുറ്റം ആരോപിക്കപ്പെട്ട ഡോക്ടർ ആര്യൻ, കേസ് അന്വേഷിക്കാനായി എത്തുന്ന നായകൻ എന്നിങ്ങനെ തുടക്കം ഉഷാറായി വരുമ്പോൾ പാഷാണത്തിന്റെ വെറുപ്പിക്കലും ചളികളും കൂട്ടിനു വരും. മെറീന മുടിയൊക്കെ സ്ട്രൈറ്റ് ചെയ്തു അത്യാവശ്യം ഓവർ ആക്ടിങ് ഒക്കെയായി മുന്നേറുമ്പോൾ ഞങ്ങൾക്കും ഓവർ ആക്ടിങ് ചെയ്യണം എന്ന് പറഞ്ഞു പല നടീനടന്മാരും എത്തുന്നുണ്ട്.

ഇന്റർവെൽ ആയതോടെ ഏതാണ്ട് ട്വിസ്റ്റുകൾ ഒക്കെ മനസ്സിലാകുന്നുണ്ട്. പിന്നീട് കഥ വേറെ തലത്തിൽ സഞ്ചരിക്കുന്നു. കാനനസ്ത്രീയായി വന്ന മിയ ജോർജ്ജ് ശരിക്കും കാട്ടുപെണ്ണിനെ പോലെ ഉണ്ടായിരുന്നു. അതിനാൽ അവൾ കാനനവാസിയല്ല എന്ന് ഉണ്ണി കണ്ടെത്തുന്നത് ഉണ്ണി തന്നെ വലിയ സംഭവമായി എടുക്കുന്നുണ്ട്. :p

എങ്ങോട്ട് പോകണം എന്നറിയാതെ അലയുന്ന കഥയിൽ ക്ലൈമാക്സ്‌ ആകുമ്പോൾ ഒരുപാട് വഴിത്തിരിവുകൾ അടുപ്പിച്ചു വരുന്നു. അതിൽ ചിലത് നമ്മൾ ഊഹിക്കാതെ വരുന്നത് ആകാം. ആദ്യപകുതിയിൽ രംഗങ്ങളെ കണക്റ്റ് ചെയ്യിപ്പിച്ച സീനുകൾക്ക് നല്ല കയ്യടി ഉണ്ടായിരുന്നു. ക്ലൈമാക്സ്‌ BGM കേട്ടപ്പോൾ അൻവർ എന്ന പടം ഓർമ വന്നു.

മൊത്തത്തിൽ ക്ലൈമാക്സ്‌ എത്തുന്നത് വരെ സഹിച്ചിരുന്നാൽ സിനിമ ഒരു ആവറേജ് അനുഭവം തരും.

🔰🔰🔰Last Word🔰🔰🔰

സസ്പെൻസ് ത്രില്ലർ സിനിമകൾ കാണുന്നവർ “മാറൂമി” ഒഴിവാക്കുക. അല്ലെങ്കിൽ അതു വായിച്ചു വന്ന കൂട്ടുകാരനെ ഒഴിവാക്കുക.