കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. കൂടെ റോമൻസ്, ജനപ്രിയൻ എന്നീ സിനിമകൾ ഒരുക്കിയ ബോബൻ സാമുവലും. വികടകുമാരൻ നർമത്തിൽ പൊതിഞ്ഞ ഒരു ചെറിയ ത്രില്ലറാണ്.

🔰🔰🔰Whats Good??🔰🔰🔰

നര്മരംഗങ്ങൾ, ഇടയ്ക്കിടെ വരുന്ന ചെറിയ ചെറിയ വഴിത്തിരിവുകൾ

🔰🔰🔰Whats Bad??🔰🔰🔰

ക്ലൈമാക്സ്‌ അവിശ്വസനീയമായി ചിലപ്പോൾ തോന്നിയേക്കാം, പക്ഷെ സിനിമയുടെ മൊത്തം ഫ്ലോയിൽ അതു വിസ്മരിക്കപ്പെട്ടേക്കാം.

🔰🔰🔰Watch Or Not??🔰🔰🔰

തമിഴ്‌നാട്ടിലെ ഒരു ഹൈവെയിൽ നടന്ന റേപ്പ് കാണിച്ചു കൊണ്ടാണ് തുടക്കം. വക്കീലായി സ്ട്രഗിൾ ചെയ്യുന്ന നായകനെയും ഗുമസ്തനായ എർത്തും കൂടി ജഡ്ജിയായ റാഫിയുടെ കൂടെ ചേർന്ന് കുറെയേറെ ചിരിപ്പിക്കുന്നുണ്ട്. പോക്കറ്റടിക്കാരനായി അഭിനയിച്ച ആളുടെ പ്രകടനമൊക്കെ ചിരിപ്പിക്കുന്നുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ ചെറുതെങ്കിലും നല്ലൊരു റോൾ കാണിച്ചു കൊണ്ട് മുന്നേറുന്ന കഥ പിന്നീട് സീരിയസ് ആകുന്നു. ജിനു എന്ന വില്ലനെ കൂടി കാണിക്കുമ്പോൾ അത്യാവശ്യം ടൈറ്റ് ആകുന്നത് തിരക്കഥ ഒരു ട്വിസ്റ്റോടു കൂടി ഇടവേളയിൽ എത്തി നിൽക്കുന്നു.

രണ്ടാം പകുതിയും കോമഡിയാൽ സമൃദ്ധമാണ്. എന്നാൽ അതിന്റെ കൂടെ ട്വിസ്റ്റുകളും വില്ലനെ നായകൻ കുരുക്കുന്ന ക്ലൈമാക്‌സും കൂടി ആകുമ്പോൾ വികടകുമാരൻ ഒട്ടും ബോറടിയില്ലാതെ കാണാവുന്ന നല്ലൊരു ചിത്രമായി മാറുന്നുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണൻ കിട്ടിയ റോൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഒരു പാട്ടിൽ 15 കൊല്ലം മുമ്പുള്ള ഫ്രീക് കോലം കെട്ടി വന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം തൃപ്തികരം.

കുട്ടനാടൻ മാർപാപ്പയിലെ കോമഡി പറയാത്ത ധർമജനും ഇതിലെ ചിരിപ്പിക്കുന്ന ധർമജനും ഒരാൾ തന്നെ എന്നതാണ് രസകരം. പണി അറിയാവുന്നവന്റെ കയ്യിൽ കിട്ടിയാൽ ധർമജൻ മുത്താണ്.

നായികയ്ക്ക് വലിയ പ്രാധാന്യം ഒന്നുമില്ല. അതിനേക്കാൾ പ്രാധാന്യം ബൈജു അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തിനുണ്ട്. നല്ലവണ്ണം ചിരിപ്പിച്ചു ബൈജുവിന്റെ കഥാപാത്രം. കോടതി രംഗങ്ങൾ ഭൂരിഭാഗവും നല്ല കോമഡി ടൈമിംഗ് ഉള്ളവയാണ്. വില്ലനായി അഭിനയിച്ച ജിനുവും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഒരു സീനിൽ പ്രേക്ഷകർ നല്ലവണ്ണം വെറുക്കുന്ന രീതിയിൽ അയാളുടെ കഥാപാത്രം പെരുമാറുന്നുണ്ട്. അതാണല്ലോ ജിനുവിന്റെ വിജയവും

ക്ലൈമാക്സ്‌ ട്വിസ്റ്റ് ചിലപ്പോൾ ദഹിക്കാൻ പറ്റിയില്ല എങ്കിലും അതൊരു വലിയ ന്യൂനതയായി കാണാൻ തോന്നുന്നില്ല. അതുവരെ സിനിമ തന്ന തൃപ്തി കണക്കിലെടുത്താൽ അതൊരു ചെറിയ കല്ലുകടി മാത്രമായി ഒഴിവാക്കാം. എന്നാൽ ഈ ട്വിസ്റ്റ്‌ വന്നപ്പോൾ നിറഞ്ഞ കയ്യടി തീയേറ്ററിൽ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

🔰🔰🔰Last Word🔰🔰🔰

മനസ്സറിഞ്ഞു ചിരിക്കാനുള്ള വകയൊരുക്കിയ ഒരു കൊച്ചു ചിത്രം. ഒരു തവണ തീയേറ്ററിൽ പോയി കണ്ടതിൽ നഷ്ടം എന്ന് തോന്നില്ല. അതുറപ്പ്!!