Ben Affleck ന്റെ Gone Baby Gone എന്ന സിനിമയിൽ നിന്നും വലിയ രീതിയിൽ ഇൻസ്പയർ ചെയ്തു നിർമിച്ച തെലുങ്ക് ത്രില്ലർ ആയിരുന്നു ക്ഷണം. തെലുങ്കിൽ വലിയൊരു വിജയമായി മാറിയ ചിത്രത്തിന് തമിഴിൽ സത്യാ എന്നൊരു റീമെയ്ക് ഉണ്ടായിരുന്നു. ഇപ്പോൾ ബോളിവുഡ് ക്ഷണം റീമെയ്ക് ചെയ്യുകയാണ്. പറുഗു, വർഷം എന്നിവയുടെ റീമെയ്ക്കുകൾക്ക് ശേഷം ടൈഗർ ഷ്‌റോഫ് വീണ്ടും ഒരു റീമേക്കിലേക്ക്…

🔰🔰🔰Whats Good??🔰🔰🔰

ആക്ഷൻ രംഗങ്ങൾ, നല്ലൊരു താരനിരയും മികച്ച പ്രൊഡക്ഷൻ വാല്യൂവും.

🔰🔰🔰Whats Bad??🔰🔰🔰

കുട്ടിയെ ആരു കടത്തിക്കൊണ്ടുപോയി എന്നുള്ള ചോദ്യത്തിന്റെ ഉത്തരവും എന്തിനു എന്നുള്ള കാരണവും ഈ റീമേയ്ക്കിൽ ബലഹീനമാകുന്നതും വില്ലൻ എന്നുള്ളത് ടിപ്പിക്കൽ ക്ളീഷേകൾ കൊണ്ട് നിറച്ചതും.

🔰🔰🔰Watch Or Not??🔰🔰🔰

ബാഗി എന്ന ആദ്യസിനിമയിൽ പലയിടത്തും അമേച്ചറിസം കാണാൻ കഴിയുമായിരുന്നു. വർഷങ്ങൾക്കു ശേഷം അതിന്റെ പേരിൽ ഒരു രണ്ടാം ചിത്രം ഇറങ്ങുമ്പോൾ പ്രൊഡക്ഷൻ വാല്യൂ മികച്ചതായി മാറിയിട്ടുണ്ട്. കൂടെ മനോജ്‌ ബാജ്പേയ്, രൺദീപ് ഹൂഡ എന്നീ താരങ്ങളുടെ സാനിധ്യവും ഈ ചിത്രത്തെ നല്ലൊരു പ്രോഡക്റ്റ് ആക്കുന്നതിനു സഹായകരമായിട്ടുണ്ട്.

വിദേശത്ത് നിന്നും നായികയെ സഹായിക്കാൻ എത്തുന്ന നായകന്റെ സ്ഥാനത്ത് ബാഗി 2 ൽ നായകൻ ആർമിയിൽ നിന്നും ലീവ് എടുത്തു വരുന്ന കമാൻഡോയാണ്. നായകന്റെ ആയോധന കലയിലുള്ള പ്രാവീണ്യവും ആകാരഭംഗിയും കണക്കികെടുക്കുമ്പോൾ ക്ഷണം എന്ന സിനിമയിൽ ഹൈ വോൾട്ടേജ് ആക്ഷൻ കലർത്തിയാകും അവതരണം എന്ന് ഊഹിക്കാമല്ലോ.. ട്രെയ്‌ലറും അതു ശരി വയ്ക്കുന്നു.

അനാവശ്യമായി യാതൊന്നും കുത്തിനിറയ്ക്കാതെ ഡീസന്റായി തുടങ്ങുന്ന സിനിമയിൽ മുണ്ഡെയാ തോ ബച്ച്കേ രഹീ എന്ന പോപ്പുലർ പഞ്ചാബി പാട്ടിന്റെ റീക്രിയേഷൻ വരുന്നയിടം കഥാപാത്രമായി സ്ലോ ആകുന്നു എങ്കിലും ഡാൻസും മറ്റും നല്ലൊരു എന്റർടൈനർ ഫീൽ നൽകുന്നുണ്ട്. അധികം മാറ്റങ്ങൾ ഒന്നും നൽകാതെ ക്ഷണം സീൻ ബൈ സീൻ ( ഒരു ഫൈറ്റ് സീൻ ഇടയിൽ വരുന്നുണ്ട്. ടൈഗർ ഫാൻസിനു ആദ്യപകുതിയിലേക്ക് എന്തെങ്കിലും വേണ്ടേ എന്ന് കരുതിയാകാം ) തന്നെയാണ് ഇടവേള വരെ.

ഇടവേള കഴിഞ്ഞു ട്വിസ്റ്റുകൾ ഓരോന്നായി അഴിയുമ്പോൾ വില്ലൻ എന്തിനിതു ചെയ്തു എന്നിടത്തുള്ള ഉത്തരം ക്ഷണം കണ്ടവർക്ക് നിരാശ സമ്മാനിക്കും. കാരണം ക്ഷണത്തിൽ പുതുമയുള്ളതു ആയിരുന്നു,എന്നാൽ ഇതിൽ ടിപ്പിക്കൽ ആക്ഷൻ വില്ലൻ ക്ളീഷേ ആകുന്നുണ്ട്. ഒരു ദ്വീപിൽ ആയുധമേന്തിയ നൂറുകണക്കിന് ആളുകളുടെ കാവലിൽ വില്ലൻ സിഗാർ വലിച്ചു ഇരിക്കുന്നതും ഒറ്റയാൾ പട്ടാളം ആയി നായകൻ എത്തുന്നതും തുടർന്നുള്ള അവിശ്വസനീയ ഫൈറ്റുമായി ബാഗി 2 അവസാനിക്കുന്നു. ആക്ഷൻ പ്രേമികൾക്ക് നല്ലൊരു വിരുന്നു തന്നെയാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ.

ടൈഗർ അഭിനയത്തിൽ നന്നായി മെച്ചപ്പെട്ടു. ആക്ഷൻ രംഗങ്ങൾ പിന്നെ പറയാനില്ലല്ലോ.. കിടിലൻ.. ദിഷ പഠാണി കിട്ടിയ റോൾ തന്നാലാകും വിധം ചെയ്തിട്ടുണ്ട്. രൺദീപ് ഹൂഡയുടെ ഫ്രീക്കൻ പോലീസ് കിടു ആയിരുന്നു. മനോജ്‌ ബാജ്പേയ് എപ്പോഴും പോലെ ഇത്തവണയും കിടിലൻ ! ഏക് ദോ തീൻ റീക്രിയേറ്റ് ചെയ്ത ജാക്വിലിന്റെ ഡാൻസ് തുള്ളൽ പനി വന്നത് പോലെയുണ്ടായിരുന്നു.

ടൈഗർ, ദിഷ, രൺദീപ് ഹൂഡ, സിനിമയിലെ വില്ലന്മാർ എന്നിവരെയൊക്കെ കാണുമ്പോൾ നാളെ തന്നെ ജിമ്മിൽ പോയി ഫിറ്റ്നസ് ശ്രദ്ധിക്കണം എന്ന് തോന്നിപോകും.

🔰🔰🔰Last Word🔰🔰🔰

മൊത്തത്തിൽ കഥാപരമായി ഒരു ടിപ്പിക്കൽ ക്ലിഷേ ആക്ഷൻ സിനിമയാണ് ബാഗി 2. അവതരണ പരമായി കിടിലൻ ആക്ഷൻ രംഗങ്ങൾ, പശ്ചാത്തല സംഗീതം എന്നിവയൊക്കെ അടങ്ങിയ നല്ല പ്രൊഡക്ഷൻ വാല്യൂ ഉള്ള ആക്ഷൻ ചിത്രം. ഇതുപോലുള്ള ചിത്രങ്ങൾ എന്താണോ ഓഫർ ചെയ്യുന്നത്, അതു ഈ ചിത്രം നൽകുന്നുണ്ട്.