ഹൊറർ സിനിമകളിൽ ജംബ് സ്‌കെയർ കൊണ്ട് നിങ്ങളെ പേടിപ്പിക്കുന്ന സിനിമകളും കഥയുടെ ഗതിയിൽ ഭയം എന്നത് ഒരു പ്രേക്ഷകന്റെ മനസ്സിൽ കയറിക്കൂടുകയും ചെയ്യുന്ന സിനിമകളുണ്ട്. സിനിമയുടെ ഈറീ അറ്റ്മോസ്ഫിയർ മൂലം ഭയം തനിയെ ഉണ്ടാകും. പ്രേക്ഷകനെ ജംബ് സ്‌കെയർ കൊണ്ട് ഭയപ്പെടുത്തേണ്ട ഗതികേടുകൾ ഒന്നും ഈ സിനിമകൾക്ക് ഉണ്ടാകാറില്ല. അത്തരത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ നിങ്ങളെ പൂർണ്ണ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാകുമിത്.

🔰🔰🔰Whats Good??🔰🔰🔰

സംഭാഷണങ്ങൾ 10% മാത്രം ഉണ്ടായിട്ടും ഒന്നര മണിക്കൂറിൽ ഒറ്റ നിമിഷം പോലും ബോറടിപ്പിക്കാതെ എഡ്ജ് ഓഫ് സീറ്റിൽ നിർത്തുന്ന ആഖ്യാനം, ക്ലാസ് + മാസ്സ് എന്നൊക്കെ പറയാവുന്ന ക്ലൈമാക്സ്‌, എമിലിയുടെ ഗംഭീര പ്രകടനം.

🔰🔰🔰Whats Bad??🔰🔰🔰

ഒന്നും ആദ്യകാഴ്ചയിൽ കണ്ടെത്താനായില്ല.

🔰🔰🔰Watch Or Not??🔰🔰🔰

It Comes At Night എന്ന സിനിമയെ ഓർമിപ്പിക്കും വിധമാണ് സിനിമയുടെ മൊത്തത്തിലുള്ള പശ്ചാത്തലം. പക്ഷെ വ്യത്യസ്തത എന്തെന്നാൽ കാഴ്ചയില്ലാത്ത ശബ്ദം കേട്ടാൽ ആക്രമിക്കുന്ന ഭീകരസത്വങ്ങളെ ഭയന്നാണ് അവർ ജീവിക്കുന്നത്. ശബ്ദം ഉണ്ടാക്കിയാൽ മരണം ഉറപ്പാകും എന്ന നിലയിൽ അവർ ആംഗ്യഭാഷയാണ് ഉപയോഗിക്കുന്നത്. സിനിമയിൽ ആകെ 5 കഥാപാത്രങ്ങൾ മാത്രമാണുള്ളത്.

തുടക്കം തന്നെ സിനിമയുടെ കഥ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. തുടക്കത്തിലേ ഒരു മരണം കുറച്ചൊന്നുമല്ല ഞെട്ടിക്കുന്നതും. തുടർന്നങ്ങോട്ട് പറയുന്ന കഥയിൽ സംഭാഷണങ്ങൾ കുറവായിരുന്നു എങ്കിലും എൻഗേജ്മെന്റ് ഫാക്റ്റർ ഒട്ടും കുറയുന്നില്ല. ഒരു സർവൈവൽ ത്രില്ലർ എന്നാ നിലയിൽ മുന്നേറുന്ന കഥയിൽ ഭയം പ്രേക്ഷകന്റെ പിന്നാലെ കൂടുന്നുണ്ട്.

കുറച്ചു നേരം കൊണ്ടാണ് എങ്കിലും നമ്മുടെ മനസ്സിൽ ഇടം നേടുന്നുണ്ട് എല്ലാം കഥാപാത്രങ്ങളും. അതിനാൽ തന്നെ അവർ എല്ലാവരും രക്ഷപ്പെടണം എന്ന് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കും. ആ ആഗ്രഹം ഉടലെടുക്കുന്ന നിമിഷം പിന്നീടുള്ള സീനുകൾ എല്ലാം, പ്രേത്യേകിച്ചു ചേസിംഗ് രംഗങ്ങൾ നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്നു.

എമിലിയുടെ പ്രകടനത്തെ പറ്റി പറയുകയാണെങ്കിൽ ഗംഭീരം എന്ന് പറഞ്ഞാൽ പോലും കുറഞ്ഞു പോകും. നിസ്സഹായത, ഭയം തുടങ്ങി എല്ലാം ഇമോഷണലുകളും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ സംവിധായകനും നായകനും ആയ ജോൺ ക്രാസിൻസ്കി എമിലിയുടെ റിയൽ ലൈഫ് ഭർത്താവ് ആണ്. ഇതിവരുടെ ഫാമിലി മൂവീ എന്ന് തന്നെ പറയാം.

ഇവരുടെ ചെവി കേൾക്കാത്ത മകളായി അഭിനയിച്ചത് റിയൽ ലൈഫിൽ ബധിരയായ മില്ലിസെന്റ് സിമ്മോൻഡ്‌സ് ആണ്. ആ കഥാപാത്രത്തെ മറ്റാർക്കും ഇത്രമേൽ മനോഹരമാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതേപോലെ മറ്റു കുട്ടികളുടെ പ്രകടനവും മനസ്സിൽ പതിഞ്ഞു നിൽക്കുന്നു.

🔰🔰🔰Last Word🔰🔰🔰

ഗംഭീര ത്രില്ലർ. തീയേറ്ററിൽ തന്നെ കാണേണ്ട ഒന്നു. തീയേറ്ററിൽ നിന്നിറങ്ങുമ്പോൾ നിരാശരാകില്ല എന്നുറപ്പ്!