സയൻസ് ഫിക്ഷൻ സിനിമകളിൽ സ്റ്റീവൻ സ്പീൽബർഗിന്റെ ടച്ച്‌ ഒന്നു വേറെ തന്നെയാണ്. പുതിയ സ്പീൽബർഗ് ചിത്രം കേരളത്തിൽ റിലീസ്‌ ആയതു കുറച്ചു വൈകിയാണ്. ആദ്യത്തെ തവണ ടിക്കറ്റ് ബുക്കിങ് വരെ തുടങ്ങിയിട്ടും ഷോ നടന്നില്ല. ഇന്ന് എറണാകുളം PVR ൽ 3 ഷോ മാത്രമായി വീണ്ടും റിലീസ് ആയിട്ടുണ്ട്. തീയേറ്ററിൽ തന്നെ കാണേണ്ട ദൃശ്യവിസ്മയം എന്ന് ഒറ്റവാക്കിൽ പറയാം ഈ ചിത്രത്തെ.

🔰🔰🔰Whats Good??🔰🔰🔰

ഫേമസ് ആയുള്ള പല സിനിമകളുടെയും കഥാപാത്രങ്ങളുടെയും റെഫറൻസും രസകരമായി മുന്നോട്ടു പോകുന്ന കഥയും വിഷ്വൽ എഫക്ട്സും.

🔰🔰🔰Whats Bad??🔰🔰🔰

Predictable Story Line.

🔰🔰🔰Watch Or Not??🔰🔰🔰

റിയൽ വേൾഡ്നേക്കാൾ കൂടുതൽ ജനങ്ങൾ വിർച്യുൽ ലോകത്തു സമയം ചിലവഴിക്കുന്ന ഭാവിയിലെ ലോകത്താണ് കഥ നടക്കുന്നത്. James Halliday എന്നയാൾ കണ്ടെത്തിയ OASIS (Ontologically Anthropocentric Sensory Immersive Simulation) എന്ന Virtual Reality World ആണ് സിനിമയുടെ കഥാപശ്ചാത്തലം. ഹാലിഡേയുടെ മരണത്തിനു ശേഷം ഒരു മെസ്സേജ് എല്ലാവരിലും എത്തുന്നു. OASIS ൽ മൂന്ന് താക്കോൽ അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നും, അതു മൂന്നും കണ്ടെത്തുന്നയാൾ OASIS ന്റെ തന്നെ ഉടമസ്ഥൻ ആകുമെന്നും അറിയിക്കുന്നു. അതു കണ്ടെത്താനായുള്ള പലരുടെയും പരിശ്രമങ്ങളാണ് ബാക്കി കഥ.

താക്കോൽ കണ്ടെത്താനായി കുബ്രിക്കിന്റെ The Shining സിനിമയുടെ അകത്തു ചെല്ലുന്ന രംഗങ്ങളാണ് ഹൈലൈറ്റ്. കൂടാതെ എവെരെസ്റ്റ്‌ കയറുന്ന ബാറ്റ്മാൻ, Iron Giant,Chucky തുടങ്ങി ഒരുപാട് ഒരുപാട് സിനിമയുടെയും പോപ്പുലർ കഥാപാത്രങ്ങളുടേയും ഗെയിമുകളുടെയും റെഫറൻസുകൾ നിറയെ സിനിമയിലുണ്ട്. മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ സിനിമയിലെ വില്ലന്റെ പേര് നോളൻ എന്നാണ്. അല്ലെങ്കിൽ തന്നെ സ്പീൽബർഗ്-നോളൻ ഫാൻസ്‌ തമ്മിൽ ശീതയുദ്ധം ആണ്. ഇത് കൂടെ ആകുമ്പോൾ തികയും.

സിനിമ കുറച്ചധികം നീളം ഉണ്ടെങ്കിലും ബോറടിക്കുന്നില്ല. നേരെ തന്നെ കഥ പറഞ്ഞു തുടങ്ങുന്നു. മൂന്ന് താക്കോലുകൾ കണ്ടെത്താനായില്ല ക്ലൂ, അവർ കണ്ടെത്തുന്ന വിധം ഒക്കെ നല്ല എൻഗേജിങ് ആയിരുന്നു. തന്റെ സിനിമകൾക്ക് PG-13 റേറ്റിംഗ് കിട്ടുന്നതാണ് സ്പീൽബെർഗിന് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു. അതിനു ചേരുന്ന വിധത്തിൽ പൈങ്കിളി പ്രണയവും ഡയലോഗുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. Clark Kent കണ്ണട നൽകുന്ന സീനിനു നല്ല കയ്യടി ഉണ്ടായിരുന്നു.

നായകനായ Tye Sheridan നു നല്ലൊരു ബ്രേക്ക്‌ ആകുമെന്ന് തീർച്ച. നായിക Olivia Cooke നല്ല സുന്ദരിയാണ്. ഇനിയും ധാരാളം ചിത്രങ്ങളിൽ അവസരം ലഭിക്കട്ടെ. നായകനെക്കാളും നായികയെക്കാളും ഇഷ്ടപെട്ടത് F’Nale എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചെറിയ സീനുകളിൽ മാത്രം ഒതുങ്ങിയ Hannah John Kamen നെയാണ്. പുള്ളിക്കാരി കിടു ആയിരുന്നു. Simon Pegg ചെറിയൊരു റോളിൽ എത്തുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

മൊത്തത്തിൽ തീയേറ്ററിൽ കണ്ടിരിക്കേണ്ട ഒരു വിഷ്വൽ ട്രീറ്റ് ആണ് ഈ ചിത്രം. കോംപ്ലിക്കേറ്റഡ് ആയ കഥയോ കഥാസന്ദർഭങ്ങളോ ഒന്നും ഇല്ലാത്ത പണവും സമയവും നഷ്ടപ്പെടുത്താത്ത ഒരു പോപ്‌കോൺ എന്റർടൈന്മേന്റ്.