സിനിമയുടെ തുടക്കത്തിൽ കേൾക്കുന്ന ഒരു സംഭാഷണമാണ് എനിക്കും അതുപോലൊരു തത്തയെ വാങ്ങി തരുമോ എന്നത്. ആ ഒരു ഡയലോഗിന് വലിയ പ്രാധാന്യം ഒന്നും കൊടുത്തില്ല എങ്കിലും സിനിമ അവസാനിക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്നത് ഈ സംഭാഷണം ആകും.

🔰🔰🔰Whats Good??🔰🔰🔰

ജയറാമേട്ടന്റെ ശബ്ദരൂപ മാറ്റവും പ്രകടനവും, ഇഴച്ചിൽ ഇല്ലാത്ത നർമത്തിൽ പൊതിഞ്ഞ ആഖ്യാനവും.

🔰🔰🔰Whats Bad??🔰🔰🔰

സംവിധായകന്റെ ആദ്യചിത്രമാണ് എന്നത് പലയിടങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

🔰🔰🔰Watch Or Not??🔰🔰🔰

നന്മയാണ് പ്രധാന തീം. സിനിമയിൽ വന്നുപോകുന്ന ആളുകൾ എല്ലാവരും തന്നെ നന്മ നിറഞ്ഞവർ. മറ്റുള്ളവരുടെ സന്തോഷത്തിനായി എന്തും ചെയ്യുന്നവർ. ഒരു ഫീൽ ഗുഡ് കഥയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാതെ നന്നായി ചിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇമോഷണലായി സിനിമ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ നല്ലൊരു സിനിമ കണ്ട ഫീൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്.

സ്ഥലം MLA ആയ കലേഷിന് ഒരു വളർത്തു മൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന ആളുമായുള്ള പ്രശ്നങ്ങളും പിന്നീട് അതു സൗഹൃദത്തിൽ എത്തുന്നതുമാണ് രണ്ടര മണിക്കൂറിൽ പിഷാരടി നമുക്കായി ഒരുക്കിയത്. ആദ്യപകുതിയിൽ രസകരമായ പല രംഗങ്ങളും ഉൾപ്പെടുന്നുണ്ട്. അപ്പോഴെല്ലാം നമ്മുടെ കണ്ണ് എവിടെ ധർമജൻ എവിടെ എന്നതായിരിക്കും. രണ്ടാം പകുതിയിൽ ധർമജൻ കൂടി എത്തുന്നു. കുറച്ചു ഇമോഷണൽ ആക്കി കണ്ണും മനസ്സും നിറച്ചു സിനിമ അവസാനിക്കുകയു ചെയ്യുന്നു.

ഇതേവരെ ഇല്ലാത്ത വേഷശബ്ദ മാറ്റങ്ങളാണൂ ജയറാമേട്ടൻ ചെയ്തിരിക്കുന്നത്. ശരീരഭാഷ കൊണ്ടും അഭിനയം കൊണ്ട് നമ്മെ കയ്യിലെടുക്കുന്നുണ്ട്. നല്ലൊരു കഥാപാത്രം തന്നെ. ചാക്കോച്ചൻ കൂടുതൽ സുന്ദരനായി തോന്നി. നല്ല പ്രകടനവും ആയിരുന്നു. അനുശ്രീ, സലീം കുമാർ, ധർമജൻ, അശോകൻ, മല്ലിക സുകുമാരൻഎന്നിവരൊക്കെ നല്ല പ്രകടനം കാഴ്ച വച്ചപ്പോൾ കുറെ നാളുകൾക്കു ശേഷം പ്രേം കുമാറിനെ നല്ലൊരു വേഷത്തിൽ കാണുവാൻ സാധിച്ചു.

ഊഹിക്കാവുന്ന കഥയായി മുന്നോട്ടു പോകുന്നു എങ്കിലും രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ കഥ മറ്റൊരു തലത്തിൽ സഞ്ചരിക്കും എന്ന് തോന്നും. അതുണ്ടാകില്ല. പ്രതീക്ഷിച്ചതു ആണെങ്കിലും ഇമോഷണൽ ആക്കി ക്ലൈമാക്സ് എത്തുന്നു. ഒരു ഫീൽ ഗുഡ് എൻഡ് ആയി അവസാനിക്കുന്നു.

🔰🔰🔰Last Word🔰🔰🔰

മൊത്തത്തിൽ വ്യക്തിപരമായി ഈ കൊച്ചു ചിത്രം എനിക്കിഷ്ടപ്പെട്ടു. നല്ലൊരു ഫീൽ കിട്ടിയ ചിത്രം.