ഈ വർഷം ഏറ്റവും കൂടുതൽ ഹൈപ് ഉണ്ടാക്കിയ പടമാണ് ഇൻഫിനിറ്റി വാർ. 10 കൊല്ലം കൊണ്ട് മാർവൽ ഉണ്ടാക്കിയ ഹൈപ്പ് വെറുതെ ആകുന്നില്ല. കണ്ടിറങ്ങിയാൽ ഒരേ സ്വരത്തിൽ പറയാം… കിടു!

🔰🔰🔰Whats Good??🔰🔰🔰

The Entire Movie….

🔰🔰🔰Whats Bad??🔰🔰🔰

…………

🔰🔰🔰Watch Or Not??🔰🔰🔰

കണ്ടില്ലെങ്കിൽ നിങ്ങൾ നഷ്ടപ്പെടുത്താൻ പോകുന്നത് കുറെ നല്ല മാസ്സ് രംഗങ്ങളാണ്. അതിലുപരി മാർവലിന്റെ എല്ലാ സൂപ്പർ ഹീറോസിന്റെയും കൂടിച്ചേരലും താനോസ് എന്ന വില്ലന്റെ പ്രകടനവുമാണ്. മാർവൽ ഇറക്കിയ എല്ലാ സിനിമകളും തന്നെ തീയേറ്ററിൽ പോയി കണ്ട എനിക്ക് ഈയൊരു സിനിമ നൽകിയ അനുഭവം വ്യത്യസ്തമാണ്.

ആദ്യമായി മാർവൽ ചിത്രങ്ങളിലെ വില്ലന്മാരിൽ ആരും തന്നെ പവർഫുൾ ആയി തോന്നിയിട്ടില്ല. ഹേല പോലും ആവറേജ് ആയാണ് തോന്നിയത്. ഇവിടെ സിനിമ തുടങ്ങുമ്പോൾ ഇഷ്ടമുള്ള ഒരു കഥാപാത്രത്തെ താനോസ് കൊല്ലുന്നത് കാണുമ്പോൾ സത്യത്തിൽ ഒന്നു ഞെട്ടി. സിനിമ തുടങ്ങിയത് തന്നെ ആ ഷോക്കിൽ നിന്നായിരുന്നു

പിന്നീട് ടോണിയും ഡോക്ടറും ബ്ലാക്ക് ഓർഡറും കൂടിയുള്ള ഫൈറ്റും ടോണിയുടെ സ്ഥിരം വൺലൈനറും കോമഡിയും ഒക്കെയായി രസിപ്പിച്ചു മുന്നേറുന്ന കഥയിൽ ക്യാപ്റ്റന്റെ ഇൻട്രോ സീൻ രോമാഞ്ചം ഉണർത്തി. തോറും സ്റ്റാർ ലോർഡും തമ്മിലുള്ള കോമ്പിനേഷൻ സീനുകളും രസകരമായിരുന്നു. ഓരോ സൂപ്പർ ഹീറോസിനെ കാണിക്കുമ്പോളും ഉള്ള കയ്യടിയും ആവേശവും പറയാൻ വാക്കുകൾ ഇല്ല.

താനോസ് ഒരു മാഡ് ടൈറ്റൻ ആണെന്ന് പറയുമ്പോളും അയാളുടെ വികാരങ്ങളെ പ്രേക്ഷകനുമായി കണക്റ്റ് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അയാൾ ആരെയാണ് സ്നേഹിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന സീനും അയാളുടെ കണ്ണീരും സിനിമയിലെ വളരെ ഹൈലൈറ്റ് ആയ ഒരു ഭാഗമാണ്.

തോർ എന്ന മൈറ്റിയെസ്റ്റു അവൻജറിന്റെ റീ എൻട്രി ഒരുക്കിയ ഓളം വേറെ ആർക്കും നൽകാൻ ആയില്ല. അത്രയ്ക്ക് മാസ്സ് ആയിരുന്നു ആ രംഗം. ഒരുപക്ഷെ മർവൽ സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കിടു എന്ന് പറയാവുന്ന രംഗം.ഇത്ര നാൾ കണ്ടതിൽ വെച്ച് ഈ മാർവൽ സിനിമയുടെ വ്യത്യാസം എന്തെന്നാൽ കഥ ഊഹിക്കാവുന്ന രീതിയിൽ അല്ല സഞ്ചരിച്ചത്. മാത്രമല്ല ഒരു ഹാപ്പി എൻഡിങ് ആയിരുന്നില്ല സിനിമയുടേത്. നീണ്ട ഒരു കാത്തിരിപ്പ് ആവശ്യപ്പെട്ടു കൊണ്ട് ഒരുപാട് ആശങ്കളും ചോദ്യങ്ങളും ബാക്കിയാക്കി സിനിമ അവസാനിക്കുന്നു.

🔰🔰🔰Last Word🔰🔰🔰

കണ്ടറിയേണ്ട വിസ്മയം!! നല്ലൊരു തീയേറ്ററിൽ കണ്ടു ആസ്വദിക്കേണ്ട ഗംഭീര ചിത്രം!