ശ്രീനിവാസനും അദ്ദേഹത്തിന്റെ മകൻ വിനീതും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു മുഖ്യ ആകർഷണം. സംവിധായകന്റെ കഴിഞ്ഞ പടങ്ങൾ അത്രയ്ക്ക് സ്വീകരിക്കപ്പെട്ടില്ല എങ്കിലും ഒരിക്കൽ കഴിവ് തെളിയിച്ച അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നു. അരവിന്ദന്റെ അതിഥിയായി എറണാകുളം ശ്രീധറിൽ ആദ്യദിനം സെക്കൻഡ് ഷോ കാണാൻ എത്തിയപ്പോൾ ചിത്രത്തിലെ നായികയായ നിഖില വിമൽ പ്രേക്ഷകപ്രതികരണം അറിയാനാകണം.. അവിടെ ഉണ്ടായിരുന്നു.

🔰🔰🔰Whats Good??🔰🔰🔰

ലളിതമായി കഥ പറഞ്ഞു അവസാനിപ്പിച്ച രീതി. നർമാരംഗങ്ങളും ഫീൽ ഗുഡ് എലമെന്റുമായി രണ്ടു മണിക്കൂർ എൻഗേജ് ചെയ്യിപ്പിച്ച വിധം.

🔰🔰🔰Whats Bad??🔰🔰🔰

ഒരുപാട് കേട്ട, കണ്ട കഥ തന്നെ ആയതിനാൽ ആദ്യാവസാനം വരെ ഊഹിക്കാൻ കഴിയുന്നുണ്ട്.

🔰🔰🔰Watch Or Not??🔰🔰🔰

മൂകാംബിക ക്ഷേത്രവും പരിസരവും ഒന്നും പോയി ദർശിക്കാൻ തോന്നൽ ഉളവാക്കുന്നു. ഈ സിനിമ കഴിഞ്ഞപ്പോൾ മനസ്സിൽ ആദ്യം തോന്നിയത് ഈ കാര്യമാണ്. കൂടാതെ കുടജാദ്രിയും ഉഡുപ്പിയിലെ മധുരപലഹാരങ്ങളും ഒക്കെ വിഷ് ലിസ്റ്റിൽ ഇടം പിടിക്കും.

അമ്മ ഉപേക്ഷിച്ചു പോയ അനാഥബാലൻ, അവനെ എടുത്തു വളർത്തുന്ന കമ്യൂണിസ്റ്റ്കാരൻ, നന്മ നിറഞ്ഞ അവന്റെ കൂട്ടുകാരും അയൽക്കാരും എന്നിങ്ങനെയുള്ള കഥാന്തരീക്ഷത്തിൽ നായിക എത്തുന്നതും തുടർന്നുള്ള മാറ്റങ്ങളുമായാണ് കഥ.

ആദ്യപകുതി കുറെ കോമഡി രംഗങ്ങളൊക്കെ നിറഞ്ഞു രസകരമായി മുന്നോട്ടു പോകുന്നു.രണ്ടാമത്തെ പകുതി ഇമോഷണലായി അവസാനം ഒരു ഹാപ്പി എൻഡിങ്ങിൽ പടം അവസാനിക്കുന്നു. രണ്ടു മണിക്കൂർ മാത്രമാണ് ദൈർഘ്യം.അതിൽ ബോറടിപ്പിക്കുന്ന ഒന്നും തന്നെയില്ല.

വിനീതിന്റെ അഭിനയം ശരാശരി ആയിരുന്നു. നിഖില നന്നായി തോന്നി.ഉർവശിയുടെ കോമിക് ടൈമിംഗ് ചിലയിടത്തു നന്നായിട്ടുണ്ട് വർക്ഔട്ട് ആയിട്ടുണ്ട്.ശ്രീനിവാസൻ അദ്ദേഹത്തിന് കിട്ടിയ വേഷം നന്നായി ചെയ്തു.അജുവും ബിജുക്കുട്ടനും ചളികൾ ഇല്ലാതെ ചിരിപ്പിക്കുന്നുണ്ട്. പാട്ടുകളിൽ വിനീത് പാടിയ ഗാനം നന്നായിരുന്നു.

🔰🔰🔰Last Word🔰🔰🔰

ഒരു ഫീൽ ഗുഡ് ചിത്രം. സമയം ഉണ്ടെങ്കിൽ കാണാം..നിരാശയൊന്നും തോന്നില്ല. അതേസമയം കാര്യമായി ഒന്നും ഓഫർ ചെയ്യുന്നുമില്ല.