ട്രെയിലറോ ടീസറോ ഒന്നും തന്നെ ഇല്ലാതെയാണ് തോബാമ നമ്മുടെ മുന്നിലേക്ക് എത്തിയത്. ആദ്യത്തെ ദിവസം എറണാകുളം കവിത തീയേറ്ററിൽ സിനിമയുടെ നായകന്മാർ അടക്കം ഫുൾ ക്രൂ ഉണ്ടായിരുന്നു. ഴോനർ ഏതെന്നു പോലും അറിയാതെ ഒരു സിനിമ കാണൽ ശരിക്കും സുഖമുള്ള ഒരു അനുഭവം തന്നെയാണ്

🔰🔰🔰Whats Good??🔰🔰🔰

ടെക്ക്നിക്കൽ വാല്യൂ എല്ലാം കൊണ്ടും മികച്ചു നിന്നു. വളരെ വ്യത്യസ്തമായ അവതരണം ആയിരുന്നു സിനിമയുടേത്.

🔰🔰🔰Whats Bad??🔰🔰🔰

പ്രേക്ഷർക്ക് വലിയ ആകാംക്ഷ ഒന്നും നൽകാത്ത കഥാഗതി പലപ്പോഴും ബോറിങ് ആയും ലാഗിംഗ് ആയും അനുഭവപ്പെടുന്നു

🔰🔰🔰Watch Or Not??🔰🔰🔰

ലോട്ടറി ടിക്കറ്റ് തിരിമറി, മണൽ കടത്ത് തുടങ്ങി മലയാളസിനിമയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത കാര്യങ്ങളാണ് സിനിമ പറയുന്നത്. സിനിമയുടെ അവതരണം ഗംഭീരം ആയിരുന്നു. സ്ഥിരം നമ്മൾ കാണുന്ന അല്ലേൽ കണ്ടു പഴകിയ രംഗങ്ങൾ തന്നെയാണ് എങ്കിലും അതിന്റെ ഗാർണിഷിങ് നന്നായിരുന്നു. തുടക്കത്തിൽ സാന്റാക്ളോസിന്റെ രൂപത്തിൽ ചെറിയൊരു പ്രതികാരം ചെയ്യാൻ പുറപ്പെടുന്ന മൂവരും നല്ല പ്രതീക്ഷയാണ് നൽകിയത്.

ചെറിയ ചെറിയ തമാശകളും മറ്റുമായി മുന്നേറുന്ന കഥയിൽ ആകാംക്ഷ ഉണർത്തുന്ന യാതൊന്നും തന്നെയില്ല. ഇന്റർവെൽ പോയിന്റിൽ തുടർന്നങ്ങോട്ട് എന്തെങ്കിലും കാര്യമായ മാറ്റം കഥാഗതിയിൽ ഉണ്ടാകുമെന്ന് നമ്മൾ കരുതും. എന്നാൽ ചെറിയ ലാഗോട് കൂടി തന്നെയാണ് രണ്ടാം പകുതി തുടങ്ങുന്നതും.

ടെക്ക്നിക്കലി ഇതിന്റെ എല്ലാം വിഭാഗങ്ങളും മികച്ചതാണ്. സൗണ്ട് മിക്സിങ് ആയാലും ഡിസൈൻ ആയാലും വളരെ നന്നായിരുന്നു. ഒരു ഹൊറർ സീൻ ശരിക്കും ഞെട്ടിച്ചു. ഛായാഗ്രഹണവും കളർ ടോണും നന്നായിരുന്നു. അഭിനേതാക്കളിൽ ഷറഫിന്റെ അഭിനയം കൂടുതൽ നന്നായി തോന്നി. നായികയുമായുള്ള സിജുവിന്റെ പോർഷനും നന്നായിരുന്നു.

🔰🔰🔰Last Word🔰🔰🔰

തോബാമ ഒരു ശരാശരി തീയേറ്റർ അനുഭവം ആയിരുന്നു. തൊമ്മിയുടെയും ബാലുവിന്റെയും മനാഫിന്റെയും സൗഹൃദം ഇത്തിരി ലാഗ് സഹിച്ചിരുന്നു കാണും എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം.