ഭ്രൂണഹത്യക്കെതിരെയുള്ള സന്ദേശങ്ങളുമായി ഒരുപാട് സിനിമകൾ ഇറങ്ങുന്നുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് സായി പല്ലവി ആദ്യമായി തമിഴിൽ അരങ്ങേറുന്ന ദിയ എന്ന ചിത്രം. കരു എന്നാണ് സിനിമയ്ക്ക് ആദ്യം നൽകിയ പേര്. എന്നാൽ ആ പേര് അവർക്ക് ലഭിക്കാതെ വന്നതോട് കൂടി ദിയ എന്ന പേരിലാണ് പുറത്തിറക്കിയത്. വിജയ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഹൊറർ ഡ്രാമയാണ്.

🔰🔰🔰Whats Good??🔰🔰🔰

സായ് പല്ലവിയുടെ പ്രകടനം

🔰🔰🔰Whats Bad??🔰🔰🔰

ഊഹിക്കാവുന്ന കഥയും കണ്ടു മടുത്ത അവതരണവും ദിയ എന്ന സിനിമയെ ഒരു ബിലോ ആവറേജ് ചിത്രമാക്കുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

തീർച്ചയായും ഒഴിവാക്കാവുന്ന ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒരു സിനിമ. സായ് പല്ലവിയുടെ നല്ല പ്രകടനം ഒഴിച്ച് നിർത്തിയാൽ യാതൊന്നും തന്നെ സിനിമയിലില്ല.

കമിതാക്കളായിരുന്നു കൃഷ്ണയും തുളസിയും. ഒരു ഘട്ടത്തിൽ തുളസി ഗർഭിണിയാകുന്നു. ഇരുവരുടെയും വീട്ടുകാർ നിർബന്ധിച്ചു അബോർഷൻ നടത്തുന്നു. ആ ഭ്രൂണത്തിൽ ഉണ്ടയിരുന്ന കുട്ടി പ്രതികാരം ചെയ്യുന്നതാണ് കഥ.

അഞ്ചു വർഷം കഴിഞ്ഞാണ് പ്രേതം കുട്ടിക്ക് പ്രതികാരം ചെയ്യാനുള്ള രാഹുകാലം ആകുന്നത്.അതൊരു പെൺകുട്ടി ആയിരുന്നു എന്നും അവൾക്കു ദിയ എന്ന് പേരിടലും നായിക തുളസി ചെയ്യുന്നുണ്ട്. ദിയ ആണെങ്കിൽ എല്ലാവരെയും ഓരോന്നായി കൊന്നു കൊന്നു അവസാനം സ്വന്തം പിതാവിൽ വരെ എത്തുന്നു. പിന്നീട് എന്ത് നടക്കും എന്നുള്ള യാതൊരു ആകാംക്ഷയും നമുക്ക് ഉണ്ടാവുന്നില്ല.

നല്ലൊരു ക്ലൈമാക്സ്‌ ആയിരിക്കും എന്ന് തോന്നിപ്പിച്ചു നമ്മെ കബളിപ്പിക്കുകയായിരുന്നു സംവിധായകൻ. സായ് പല്ലവിയുടെ ഓരോ സീനുകളും മികച്ചു തന്നെ നിന്നു. ബാക്കിയുള്ള എല്ലാവരും.. പ്രേത്യേകിച്ചു RJ ബാലാജി… നല്ല വെരുപ്പീര് അഭിനയം ആയിരുന്നു.

🔰🔰🔰Last Word🔰🔰🔰

ദുർബലമായ അവതരണവും ശരാശരിയിൽ താഴെ നിൽക്കുന്ന കഥയും തിരക്കഥയും ദിയയെ ഒരു ബിലോ ആവറേജ് മൂവി ആക്കുന്നു.