ആക്ഷൻ കിംഗ് ഉണ്ണി മുകുന്ദൻ എന്ന ടൈറ്റിലോട് കൂടിയാണ് ചാണക്യതന്ത്രം പ്രേക്ഷകനെ വരവേൽക്കുന്നത്. കണ്ണൻ താമരക്കുളം ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണോ.. നോക്കാം..

🔰🔰🔰Whats Good??🔰🔰🔰

കഥയിൽ ഒരുപാട് വഴിത്തിരിവുകൾ ഉണ്ടാകുന്നുണ്ട്. അതിൽ ഏതെങ്കിലും ഒരു ട്വിസ്റ്റ്‌ ചിലപ്പോൾ ഇഷ്ടപ്പെട്ടേക്കാം

🔰🔰🔰Whats Bad??🔰🔰🔰

അമേച്ചർ ആയ അവതരണമായി പല രംഗങ്ങളും കടന്നു വരുമ്പോൾ ഊഹിക്കാവുന്ന പ്രതികാരകഥ വിരസമായ ഒരനുഭവമാകുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

കൾട്ട്കളുടെ ഒരു കൂമ്പാരമായി വിശേഷിപ്പിക്കാം ഈ സിനിമയെ. തെഗിടി എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തുടങ്ങി പലപ്പോഴും ബോറൻ രംഗങ്ങളിലൂടെ കടന്നു പോകുമ്പോഴും ഇടവേള സമയത്ത് ഇന്ററെസ്റ്റിംഗ് ആയ ഒരു പോയിന്റിൽ കഥ നിൽക്കുന്നുണ്ട്. അനൂപ് മേനോന്റെ കഥാപാത്രം വലിയ പ്രതീക്ഷയോടെ വരുന്നുണ്ട്.

പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി അനൂപ് മേനോൻ കൾട്ട് സീനുകളും കൾട്ട് ഡയലോഗുകളും വാരി വിതറുന്നു. ആക്ഷൻ കിംഗ് ഉണ്ണിയുടെ തീപാറുന്ന ആക്ഷൻ വരുന്നത് രണ്ടാം പകുതിയിലാണ്. ആക്ഷൻ ഉണ്ണി നന്നായി തന്നെ ചെയ്യുന്നുണ്ട്. പക്ഷെ എല്ലാ ആക്ഷൻ സീനുകളും അനാവശ്യം ആയിരുന്നു. ഒരു ട്വിസ്റ്റ്‌, രണ്ടു ട്വിസ്റ്റ്‌ എന്ന രീതിയിൽ പിന്നീട് സസ്പെൻസ് ഇല്ലാത്ത കഥയിലെ വഴിത്തിരിവുകളുടെ ഘോഷയാത്രയും ക്ലൈമാക്സിൽ ഒരു സസ്‌പെൻസും വരുന്നുണ്ട്.

ഉണ്ണിയുടെ പ്രകടനം ശരാശരി മാത്രമായി ഒതുങ്ങുമ്പോൾ ശ്രുതി രാമചന്ദ്രൻ ഇപ്പോഴും പ്രേതം സിനിമയിൽ കാണിച്ച ഭാവങ്ങൾ കൊണ്ട് തന്നെ ഉണ്ണിയുടെ കഥാപാത്രത്തെ പ്രണയിക്കുന്നുണ്ട്. ശിവദയുടെ കഥാപാത്രം നന്നായിരുന്നു. അനൂപ് മേനോൻ രണ്ടാം പകുതിയിൽ വളരെ മോശം മാത്രമായി വരുന്നു എങ്കിലും പ്രകടനം തൃപ്തികരമല്ലായിരുന്നു.

ഒരുപാട് ലോജിക് പിഴവുകൾ ഉള്ള, ചോദ്യങ്ങൾ ബാക്കി നിർത്തുന്ന ഒരു ക്രൈം ത്രില്ലറാണ് ചാണക്യതന്ത്രം. പേര് കേൾക്കുമ്പോൾ ചാണക്യന്റെ ലെവലിലുള്ള തന്ത്രങ്ങൾ ഒക്കെയുണ്ടാകും എന്ന് തോന്നും എങ്കിലും അതൊരു തോന്നൽ മാത്രമായി അവസാനിക്കും.

🔰🔰🔰Last Word🔰🔰🔰

ചാണക്യതന്ത്രം എനിക്ക് സമ്മാനിച്ചത് ശരാശരിയിൻ താഴെയുള്ള ഒരു അനുഭവം മാത്രം.