അല്ലു അർജുന്റെ ഈ സിനിമ 3 ഭാഷകളിലായാണ് എറണാകുളത്തു ഇന്ന് റിലീസ് ആയിരിക്കുന്നത്. XL Cinema എന്ന ആപ്പ് വഴി തീയേറ്ററിൽ ഇരുന്നു ഭാഷ മാറ്റി ഹെഡ്സെറ്റിൽ കേൾക്കാം എന്നൊരു ഓപ്‌ഷനും ആദ്യമായി ഈ സിനിമയിലൂടെ എത്തുന്നുണ്ട്. പരീക്ഷിച്ചു നോക്കിയപ്പോൾ കൃത്യമായി വർക്ക്‌ ചെയ്യുന്നുമുണ്ട്. വലിയൊരു താരനിരയുമായി എത്തിയിരിക്കുകയാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ.

🔰🔰🔰Whats Good??🔰🔰🔰

സ്ഥിരം വന്നു പോകുന്ന ബോംബ് കഥയാണെങ്കിലും ക്ലൈമാക്സിൽ വ്യത്യസ്ഥത വരുത്തിയ വിധം.

🔰🔰🔰Whats Bad??🔰🔰🔰

അല്ലു ചിത്രങ്ങളിൽ പാട്ടുകൾ എന്നും മിസ്‌പ്ലേസ്‌മെന്റ് ആകുന്നുണ്ട്. മുൻചിത്രങ്ങളെ അപേക്ഷിച്ചു ഇതിൽ കുറവാണ് എങ്കിലും ഇരഗാ എന്ന ഗാനം സിനിമ അതുവരെ ഉണ്ടാക്കിയ മൊമന്റം മൊത്തമായി നശിപ്പിക്കുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

ബണ്ണിയുടെ പുതിയ സിനിമയിൽ വൻ താരനിര തന്നെയുണ്ട്. അർജുൻ, ശരത് കുമാർ, നദിയ മൊയ്തു, ചാരു ഹാസൻ, ബൊമൻ ഇറാനി, സായ്കുമാർ, ഹരീഷ് ഉത്തമൻ, തുടങ്ങി തെലുങ്കിലെ ഒരുവിധം എല്ലാ ക്യാരക്ടർ ആക്ടേഴ്സും ഒരുമിക്കുന്നുണ്ട്. വലിയൊരു ബാനറിൽ തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

സൂര്യ എന്നാ പട്ടാളക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. മുൻകോപമാണ് അയാളുടെ പ്രശ്നം. മിലിറ്ററി ജയിലിൽ കിടക്കുന്ന തീവ്രവാദിയെ കൊലപ്പെടുത്തിയ കാരണത്താൽ അയാൾ മിലിട്ടറിയിൽ നിന്നും പുറത്താക്കപെടുന്നു. ബോർഡറിൽ സേവനം അനുഷ്ടിക്കണം എന്ന മോഹവുമായി കഴിയുന്ന അയാൾക്ക്‌ അതു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഒരു അവസാനവഴി എന്ന നിലയിൽ മിലിട്ടറി സൂര്യയോട് ഒരു കാര്യം ആവശ്യപ്പെടുന്നു. തുടർന്നങ്ങോട്ട് സൂര്യയുടെ ജീവിതം തന്നെ മാറുന്നു.

പ്രധാന കഥാപാത്രമായ സൂര്യയുടെ മാനുഷിക വികാരങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. അയാളുടെ ഈഗോ, സെല്ഫ് റെസ്‌പെക്ട്, എന്ത് തന്നെ സംഭവിച്ചാലും സ്വന്തം ക്യാരക്ടർ മാറില്ല എന്ന തീരുമാനം എന്നിവയൊക്കെ ശക്തമായി മുറുകെപ്പിടിക്കുന്ന സൂര്യയിൽ അഡ്ജസ്റ്മെന്റ്കൾ കൊണ്ട് ഉണ്ടാകുന്ന പലതും കഥയിലെ കോൺഫ്ലിക്റ്റ് ആകുന്നു. അച്ഛനും മകനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളിൽ പോലും അതു വ്യക്തമാണ്.

ഒരു മസാല സിനിമ എന്ന നിലയിൽ തുടങ്ങി ക്ലൈമാക്സിനോട് അടുക്കുമ്പോൾ തെലുങ്ക് സിനിമ ഇത്ര നാൾ പിന്തുടർന്ന പാത സ്വീകരിക്കുന്നില്ല. ഭാരത് ആനെ നേനു സിനിമയൊക്കെ സ്വീകരിച്ച പോലെ അടിഇടിവെടി ഇല്ലാതെ സിനിമ അവസാനിപ്പിച്ച വിധം ഇഷ്ടമായി. അല്ലു അർജുൻ അഭിനയത്തിൽ ഒരുപാട് മുന്നേറിയിരിക്കുന്നു. ഒരുപാട് ഇമോഷണലായ ക്ലൈമാക്സ് ഒക്കെ നന്നായി ചെയ്തിട്ടുണ്ട്. ആക്ഷൻ സീനുകളും ഡാൻസും എല്ലാത്തവണയും പോലെ കിക്കിടു! ആദ്യത്തെ ആക്ഷൻ സീൻ കൊറിയോഗ്രാഫി ചെയ്ത വിധം ഗംഭീരം ആയിരുന്നു.

അനു ഇമ്മാനുവൽ എന്ന നടിയിൽ നിന്നും സംവിധായകൻ ആവശ്യപ്പെട്ടത് ശരീരഭംഗി മാത്രമാകാം. അതു മാത്രം നന്നായി കാണിച്ചിട്ട് അഭിനയം എന്ന വിഭാഗത്തിൽ വട്ടപൂജ്യമായി ഒതുങ്ങുന്നുണ്ട്. ഏറ്റവും മോശമായി ഡാൻസ് ചെയ്ത അല്ലുവിനെ നായിക അനു ആണ്. പിന്നെ എപ്പോഴത്തെയും പോലെ ഈ സിനിമയിൽ നായികയുടെ ആവശ്യം തന്നെ ഇല്ലായിരുന്നു.

അർജുൻ, ശരത് കുമാർ എന്നിവരുടെ ഗംഭീര സ്ക്രീൻ പ്രസൻസ് ഒരു പോസിറ്റീവ് ആയിരുന്നു. തിരക്കഥയിൽ എല്ലാവർക്കും അർഹിക്കുന്ന പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്. പ്രദീപ്‌ റാവത്, സായ്കുമാർ തുടങ്ങിയ പഴയ വില്ലന്മാരെ ഇതിൽ സാധുക്കളാക്കി മാറ്റിയിട്ടുണ്ട്. വളരെ നല്ലത്… ശരത് കുമാറിന്റെ ഗെറ്റപ്പ് ജഗപതി ബാബുവിനെ ഓർമിപ്പിക്കും വിധമായിരുന്നു.

രാജീവ് രവിയുടെ ക്യാമറ സിനിമയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. പശ്ചാത്തല സംഗീതം കോരിത്തരിപ്പിക്കുന്ന വിധം ആയിരുന്നു. പാട്ടുകൾ എല്ലാം ശരാശരിയായി തോന്നി.

🔰🔰🔰Last Word🔰🔰🔰

മൊത്തത്തിൽ ഇത്തിരി ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിലും നാ പേര് സൂര്യ, നാ ഇല്ലു ഇന്ത്യ ബോറടിപ്പിക്കാത്ത ഒരു ചിത്രമാണ്. ടിപ്പിക്കൽ തെലുങ്കു അമാനുഷിക ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു പോപ്‌കോൺ ഫ്ലിക്.