അവതരണത്തിൽ എന്നും വ്യത്യസ്ഥത പുലർത്തിയിരുന്ന സംവിധായകനാണ് ലിജോ. ഒരുപാട് നാളായി കാത്തിരുന്ന ഈമയൗ ഇന്ന് റിലീസ് ആയിരിക്കുകയാണ്. കേരള സ്റ്റേറ്റ് അവാർഡ് നേടിയ ഈ ചലച്ചിത്രം ലിജോയുടെ എല്ലാ സിനിമകളും പോലെ തന്നെ അവതരണത്തിൽ വ്യത്യസ്ഥത പുലർത്തുന്നുണ്ട്.

🔰🔰🔰Whats Good??🔰🔰🔰

സിനിമയിലുടനീളം നിലനിൽക്കുന്നു ബ്ലാക്ക് ഹ്യൂമർ, ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും ശബ്ദമിശ്രണവും തുടങ്ങി എല്ലാം ടെക്ക്നിക്കൽ വിഭാഗങ്ങളുടെയും മികവ്.

🔰🔰🔰Whats Bad??🔰🔰🔰

………..

🔰🔰🔰Watch Or Not??🔰🔰🔰

ലിജോയുടെ ഈമയൗ രണ്ടുമണിക്കൂറിൽ ഒരു കുറവും തോന്നാത്ത വിധത്തിൽ കഥ പറഞ്ഞ സിനിമയാണ്. വാവച്ചൻ എന്നയാളുടെ മരണവും അതേത്തുടർന്നു അയാളുടെ മകൻ ഈസി അച്ഛന്റെ മരണാന്തര ചടങ്ങുകൾ ഭംഗിയായി നടത്തണം എന്ന ആഗ്രഹത്തിന്മേൽ അതിനായി ഇറങ്ങിത്തിരിക്കുകയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് സിനിമ പച്ചയായ റിയാലിറ്റിയിലൂടെ പറയുന്നത്.

ബ്ലാക്ക് ഹ്യൂമർ കൈകാര്യം ചെയ്ത വിധം അതിഗംഭീരം ആയിരുന്നു. ഒട്ടും ഏച്ചുകെട്ടൽ ഇല്ലാതെ ഭംഗിയായി ആ രംഗങ്ങൾ കൈകാര്യം ചെയ്ത അഭിനേതാക്കൾക്കും നല്ലൊരു കയ്യടി. ഈ സിനിമയിൽ ഒരൊറ്റ ഡയലോഗ് പറയുന്ന ആൾ വരെ നല്ല പ്രകടനം ആയിരുന്നു എന്ന് സമ്മതിക്കാം.

നായകനായ ചെമ്പൻ വിനോദിന്റെ കരിയർ ബെസ്റ്റ് പ്രകടനം നമുക്ക് കാണാം. അതേപോലെ പോലീസ് സ്റ്റേഷനിൽ വെച്ച് കരഞ്ഞിറങ്ങുന്ന വിനായകന്റെ കഥാപാത്രം നമ്മുടെ മനസ്സിലാണ് തങ്ങി നിൽക്കുന്നത്. ദിലീഷ് പോത്തന്റെ വികാരിയച്ചൻ കലക്കി. ആ കഥാപാത്രത്തോട് എത്രത്തോളം നമുക്ക് ദേഷ്യം തോന്നുന്നുവോ അതാണല്ലോ അ നടന്റെ വിജയവും. ആമേനിലെ വിഷക്കോൽ പാപ്പിയെ പോലൊരു കഥാപാത്രമാണ് ലാസർ. ലാസറിനെ അവതരിപ്പിച്ച നടനും വലിയൊരു കയ്യടി.

സിംഗിൾ ഷോട്ടുകൾ മുതൽ ടെക്ക്നിക്കലായി എത്രത്തോളം സിനിമയെ നന്നാക്കാൻ പറ്റുമോ അത്രത്തോളം അണിയറപ്രവർത്തകർ പരിശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലം സിനിമ കാണുമ്പോൾ നമുക്ക് അനുഭവിച്ചറിയാം. ക്ലൈമാക്സ്‌ കഴിഞ്ഞുള്ള തിരശീല ഫുൾ ബ്ലാക്ക് ആകുന്നതും തുടർന്നുള്ള, BGM വല്ലാതെ മനസ്സിനെ ഹോണ്ട് ചെയ്തു. മനസ്സിൽ എന്നും മറക്കാതെ നിൽക്കുന്ന ഒരു ക്ലൈമാക്സ്‌ ആയിരുന്നു സിനിമയുടേത്.

🔰🔰🔰Last Word🔰🔰🔰

സിമ്പിൾ ആയി പറഞ്ഞാൽ… ഇക്കൊല്ലം മലയാളത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് മികച്ച ചിത്രം. ചിരിപ്പിക്കുജയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു ലിജോ മാസ്റ്റർപീസ്!