ഒരു ബസ് യാത്രയിൽ പലതരം ആളുകളിലൂടെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയ്‌ലർ വളരെ ആകർഷിച്ചിരുന്നു. വിഷുവിനു റിലീസ് ആകേണ്ട ചിത്രം കുറച്ചു നാൾ മാറി റിലീസ് ആയപ്പോൾ വേണ്ടത്ര തീയേറ്ററുകൾ കിട്ടിയില്ല എന്ന് തോന്നുന്നു. കൊച്ചിയിൽ ആകെ 3 ഷോ മാത്രമാണ് ഉള്ളത്. അതും ഈവെനിംഗ് സമയത്തു ഷോ ഇല്ലാതെ… നല്ലൊരു പ്രോപ്പർ ടൈമിംഗ് ഇല്ലാതെയാണ് സിനിമ റിലീസ് ആയത്.

🔰🔰🔰Whats Good??🔰🔰🔰

ബോറടിയില്ലാതെ രണ്ടു മണിക്കൂറിൽ പറഞ്ഞ ആക്ഷേപഹാസ്യം.

🔰🔰🔰Whats Bad??🔰🔰🔰

ക്ലൈമാക്സിൽ സംവിധായകൻ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

🔰🔰🔰Watch Or Not??🔰🔰🔰

ബാംഗ്ലൂർ നിന്നും തിരുവനന്തപുരം വരെ പോകുന്ന ഒരു ബസ്, അതിൽ പല പല ആളുകൾ… അവരുടെയൊന്നും ബാക്‌സ്റ്റോറി പറയുന്നില്ല അവർ തമ്മിൽ ഇടപഴകുന്ന രംഗങ്ങളും കൊച്ചു കോമഡിയും ഒക്കെയായി യാത്ര തുടരുന്നു. യാത്രക്കിടയിൽ പല രസകരമായ കാര്യങ്ങളും നടക്കുന്നുണ്ട്.

പലതരം സ്വഭാവങ്ങൾ ആണല്ലോ പലർക്കും. അങ്ങനെ ഉള്ളവരിൽ സ്ത്രീകളോട് ആസക്തി തോന്നുന്ന ഒരു ബാർബേറിയൻ ഉണ്ടാകാം.. അയാളുടെ കണ്ണുകൾ ഉടക്കുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയിൽ ആകുമ്പോൾ?? ബസിലെ ജീവനക്കാരൻ തന്നെ ആ സ്ത്രീയോട് മോശമായി പെരുമാറുമ്പോൾ? ഒരു യാത്ര കൊണ്ട് തന്നെ ഒരു പെണ്ണുമായി അടുപ്പം സ്ഥാപിക്കാൻ കഴിവുള്ള ഒരുത്തൻ കൂടി ആ ബസിൽ ഉണ്ടായാൽ?

മേല്പറഞ്ഞ പോലുള്ള പല അവസ്ഥകളും കൊണ്ട് ബോറടി ഇല്ലാതെ പടം കാണാനായി. എന്നാൽ ഈ രംഗങ്ങൾ കൊണ്ട് മനുഷ്യമനസ്സിലെ ആഭാസത്തരങ്ങൾ മൊത്തമായി പുറത്തെത്തിക്കാൻ കഴിയില്ലല്ലോ. കമ്യൂണിസ്റ്റ്, കോൺഗ്രസ്, BJP തുടങ്ങിയ പാർട്ടികളെ ട്രോളുന്നത് കൊണ്ട് നിർത്താതെ മതങ്ങളെ ട്രോളാനും സിനിമ മടിച്ചിട്ടില്ല.

ഭിന്നലിംഗക്കാരെ മാന്യമായി അവതരിപ്പിച്ചതിന് നന്ദി. ഒരു കൊച്ചുകുട്ടിയുടെ മനസ്സിലെ കാര്യങ്ങൾ പറയുന്നത് ഇടയ്ക്കിടെ അസ്വസ്ഥത ഉണ്ടാക്കി. പറഞ്ഞു പറഞ്ഞു പീഡോഫൈലിലേക്ക് എത്തുമോ എന്ന ഭയം ഉണ്ടായിരുന്നു. സിനിമയിൽ ആണെങ്കിൽ പോലും ഇത്തരം കാര്യങ്ങൾ അസ്വസ്ഥമാക്കുന്നു. ഇന്ദ്രൻസ് ചേട്ടനു എപ്പോഴും സഹതാപം തോന്നുന്ന റോളുകൾ കൊടുക്കണം എന്നില്ല കേട്ടോ..പഴയ പോലെ കോമഡി റോൾ ആയാലും നല്ലത്. സ്ഥിരമായി ഇത്തരം വേഷങ്ങളിൽ ഒതുക്കപ്പെടുമോ ആവോ…

റിമയുടെ കഥാപാത്രം എന്തൊക്കെയോ പറയാൻ ശ്രമിച്ചു. അതു മുഴുവനാകാതെ അങ്ങ് പോയി. സുരാജിന്റെ കഥാപാത്രം രസകരം ആയിരുന്നു. ആഭാസം എന്ന ടൈറ്റിൽ ഉറപ്പിച്ചത് ആ കഥാപാത്രത്തെ കണ്ടുകൊണ്ടാകാം. ആക്ഷേപഹാസ്യത്തിനായി തിരഞ്ഞെടുത്ത വിഷയങ്ങളും കൊള്ളാമായിരുന്നു.അല്ലേലും ജീസസിനെയും അയ്യപ്പനെയും പറ്റി ഇമ്മാതിരി ചോദ്യം ചോദിച്ചാൽ എന്താ പറയുക?? എന്നിരുന്നാലും സിനിമ തീരുമ്പോൾ ഒരു പൂർണ്ണത തോന്നുന്നില്ല. ഒരുപക്ഷെ രണ്ടാമത്തെ കാഴ്ച്ചയിൽ എന്തെങ്കിലും ഒക്കെ മനസ്സിലാകുമായിരിക്കും.

🔰🔰🔰Last Word🔰🔰🔰

ബോറടി ഇല്ലാതെ കാണാൻ സാധിക്കുന്ന ഒരു ആക്ഷേപഹാസ്യ ചിത്രം.