Mask Of Phantasm, Subzero എന്നിവയുടെ ഒരു സ്റ്റാൻഡ് അലോൺ സീക്വൽ ആയിട്ടാണ് ഈ ചിത്രം പുറത്തിറങ്ങിയിരുന്നത്. ബാറ്റ്വുമണിനെ പരിചയപ്പെടുത്തുന്നുണ്ട് ഈ ആനിമേഷൻ ചിത്രത്തിലൂടെ.. കൂടെ ബാറ്റ്മാൻ ന്റെ പ്രധാന എതിരാളികളായ പെൻഗ്വിൻ, റുപേർട്ട് തോർൺ, ബെയ്ൻ എന്നിവരും എത്തുന്നുണ്ട്.

Movie – Batman : Mystery of the Batwoman (2003)

ഗോതം നഗരത്തിന്റെ രക്ഷകനായി ബാറ്റ്മാനും കൂടെ റോബിനും… അവരുടെ സ്ഥിരം തലവേദനയായ പെൻഗ്വിനുമായി ഏറ്റുമുട്ടുമ്പോൾ ഏകദേശം ബാറ്റുമാന്റെ അതേ കോസ്റ്റിയൂമിൽ ഒരു പെണ്ണിനെ കാണുന്നു. അതാരാണ് എന്ന് ബ്രൂസ് അന്വേഷിക്കുന്നു. അന്വേഷണം കാതറിൻ ഡ്യൂക്‌സിനിൽ എത്തുന്നു. പക്ഷെ ഒരു ഘട്ടത്തിൽ കാതറിൻ കൂടെ ഉള്ളപ്പോൾ തന്നെ ബാറ്റ്വുമൺ പ്രത്യക്ഷപ്പെടുന്നു. ബ്രൂസ് ആകെ ആശയക്കുഴപ്പത്തിൽ ആകുന്നു.

ബാറ്റ് വുമൺ ആരാണ് എന്താണ് അവരുടെ ലക്ഷ്യം എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഒരു ആനിമേഷൻ മൂവി. ചെറിയ ട്വിസ്റ്റ്‌ നൽകാൻ ഏതായാലും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ ഒന്നേകാൽ മണിക്കൂറിൽ എല്ലാ DC അനിമേഷൻ മൂവിയും പോലെ ബോറടിക്കാതെ കാണാവുന്ന ഒന്നു.

Click To Get Movie