നമ്മുടെ അക്കൗണ്ടിൽ നിന്നും നമ്മൾ അറിയാതെ തന്നെ നഷ്ടപ്പെട്ടാൽ എങ്ങനനെയിരിക്കും?? SBI നേരിട്ട് പിഴിയുന്നത് കൂടാതെ നമ്മുടെ പണം അടിച്ചെടുക്കാൻ ഒരു വലിയ സൈബർ നെറ്റ്‌വർക്ക് മാഫിയ തന്നെ ഉണ്ടെങ്കിൽ? മുഖം പുറത്തു കാണിക്കാതെ ആക്രമിക്കുന്ന അവരെ കണ്ടെത്തുക അത്ര എളുപ്പമല്ല…

🔰🔰🔰Whats Good??🔰🔰🔰

തമിഴ് സിനിമയിൽ അധികം പറയാത്ത ഡീപ് വെബ്, ഡാർക്ക്‌ വെബ്, Tor എന്നിവയൊക്കെ ഏവർക്കും മനസ്സിലാകും വിധത്തിൽ ഒരു നോർമൽ പ്രതികാരകഥയുമായി കണക്ട് ചെയ്തു അവതരിപ്പിച്ച വിധം

🔰🔰🔰Whats Bad??🔰🔰🔰

സത്യമൂർത്തി എന്ന നല്ല ഡെപ്ത്തുള്ള ഒരു വില്ലൻ കഥാപാത്രത്തെ നന്നായി ഉപയോഗിക്കാൻ കഴിയാത്ത തിരക്കഥ.

🔰🔰🔰Watch Or Not??🔰🔰🔰

വിശാൽ ചിത്രങ്ങൾ വർഷത്തിൽ ഒരെണ്ണം എങ്കിലും നല്ലത് എന്ന രീതിയിൽ വരും. അത്തരത്തിൽ ഒന്നാണ് ഇരുമ്പുതിരൈ. സിനിമയുടെ ഏറ്റവും വലിയ ആകർഷണം തന്നെ ആക്ഷൻ കിംഗ് അർജുന്റെ വില്ലൻ വേഷം തന്നെയാണ്. ഇടവേളയ്ക്ക് തൊട്ടു മുൻപാണ് അർജുനെ കാണിക്കുന്നത്. രണ്ടാം പകുതിയിൽ ആണ് അർജുന്റെ സത്യമൂർത്തി എന്ന കഥാപ്പാത്രത്തിന്റെ ഇന്റെൻഷനും മറ്റും കൂടുതൽ റിവീൽ ചെയ്യുന്നത്. നായകന്റെ വ്യക്തിത്വമില്ലാത്ത കഥാപാത്രത്തെ കൂടുതൽ കാണിച്ചു തീർത്ത ആദ്യപകുതിയിൽ സത്യമൂർത്തിയെ ഉൾക്കൊള്ളിച്ചില്ല. ആ സമയം മുഴുവൻ നായകനായി ചിലവാക്കി.

രണ്ടാം പകുതിയിൽ ചില മൊമെന്റ്‌സ്‌ എല്ലാം സത്യമൂർത്തി മറ്റൊരു സിദ്ധാർഥ് അഭിമന്യു റേഞ്ചിൽ എത്തും എന്ന് നമുക്ക് തോന്നും. പക്ഷെ നായകന്റെ പഞ്ച് ഡയലോഗിന് വേണ്ടി അതിബുദ്ധിമാനായ വില്ലൻ ഒരു നോക്കുകുത്തിയാകുന്നത് നമ്മൾ കാണേണ്ടി വരുന്നു. വളരെ നന്നായി ഡെവലപ്പ് ചെയ്തു കരുത്തുറ്റ ഒരു കഥാപാത്രമാകേണ്ട ഒരാളെ ഒന്നുമില്ലാതെ ആകുന്നു എന്നൊരു ഫീൽ ക്ലൈമാക്സ് കാണുമ്പോൾ ഉണ്ടാകുന്നു എന്ന് പറയാതെ വയ്യ.

ഇന്ത്യയിൽ നിന്നും എങ്ങനെയെങ്കിലും വിദേശത്തേക്ക് പോയി സെറ്റിൽ ആകാൻ ആഗ്രഹിക്കുന്ന പട്ടാളക്കാരൻ എന്ന നായകസങ്കല്പം ആദ്യമായാണ് കാണുന്നത്. നായകനു വില്ലനിലേക്ക് എത്താനുള്ള ഒരു പാലം എന്ന നിലയിൽ മാത്രമാണ് മിലിട്ടറി ഇതിൽ വരുന്നത്. ഒരു പട്ടാളക്കാരന്റേതായ ഒരു അച്ചടക്കവും നായകനിൽ ഇല്ല. ചില മിലിട്ടറി സീനുകൾ ഒക്കെ തീരെ ലോജിക് ഇല്ലാത്തവ ആയിരുന്നു.

നായകനും നായികയും തമ്മിലുള്ള യുഗ്മ ഗാനമോ പ്രണയരംഗങ്ങളോ സിനിമയിൽ ഇല്ല എന്നത് ആശ്വാസകരമാണ്. ആക്ഷൻ രംഗങ്ങൾ ആവശ്യപ്പെടുന്നിടത് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അർജുൻ-വിശാൽ കോമ്പിനേഷൻ സീൻ നന്നായിരുന്നു. ക്ലൈമാക്സ്‌ ഒഴികെ… നായകനും അച്ഛനും തമ്മിലുള്ള ഒരു വികാരഭരിതമായ സീനിൽ വിശാൽ വീണ്ടും തുപ്പറിവാലൻ ഓർമപ്പെടുത്തി.

🔰🔰🔰Last Word🔰🔰🔰

ഒട്ടും ബോറടിയില്ലാത്ത ഒരു ആക്ഷൻ ത്രില്ലർ. ഒരുപാട് ചിന്തിക്കാനുള്ള വകയൊക്കെ നൽകുന്നുണ്ട്. അർജുന്റെ കഥാപാത്രത്തിന് നല്ലൊരു ഡെപ്ത് നൽകി കൂടുതൽ സ്ക്രീൻ സ്‌പേസ് നൽകിയിരുന്നെങ്കിൽ ക്ലൈമാക്സ് നൽകിയ ചെറിയ നിരാശ ഇല്ലാതെ ആയേനെ..