ഒരു ബയോപിക്, അല്ലെങ്കിൽ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമ, ഇങ്ങനെ ഒരെണ്ണം എടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ അതിൽ ചെറിയൊരു തെറ്റു വന്നാൽ പോലും മുഴച്ചു നിൽക്കും. മഹാനടി എന്ന ചിത്രം അനൗൺസ് ചെയ്തു റെക്കോർഡ് വേഗത്തിൽ തീർത്ത ഒരു ബിയോപിക് ആണ്. അതും മറ്റൊരു കാലഘട്ടത്തെ ഒരു കുറവും കൂടാതെ വെള്ളിത്തിരയിൽ കാണിച്ചുകൊണ്ട്. യെവടെ സുബ്രമണ്യം എന്ന ഒറ്റ ചിത്രത്തിന്റെ എക്സ്പീരിയൻസ് കൊണ്ട് ഇതുപോലൊരു സിനിമ സംവിധാനം ചെയ്ത നാഗ് അശ്വിൻ അവർകളെ… നാൻ ഇനിമേ ഉങ്കളോടെ പെരിയ ഫാൻ…

🔰🔰🔰Whats Good??🔰🔰🔰

ടെക്നിക്കൽ ബ്രില്യൻസ് നിറഞ്ഞ മനോഹരമായ അർത്ഥവത്തായ ഗാനങ്ങൾ അടങ്ങിയ എല്ലാ അഭിനേതാക്കളും നല്ല പ്രകടനം കാഴ്ച വെച്ച എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന അവതരണം.

🔰🔰🔰Whats Bad??🔰🔰🔰

പാരലൽ ആയി മറ്റൊരു സ്റ്റോറി വരുന്നത് ചിലയിടങ്ങളിൽ നെഗറ്റീവ് ആയി തോന്നി. പലപ്പോഴും സാവിത്രിയുടെ കഥയുടെ ഇമോഷൻ മുറിഞ്ഞു പോകുന്നതായി അനുഭവപ്പെട്ടു.

🔰🔰🔰Watch Or Not??🔰🔰🔰

തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ. മലയാളി പ്രേക്ഷകർക്ക് സാവിത്രി അത്ര പരിചയമുള്ള പേര് ആയിരിക്കില്ല. എന്നാൽ ഒരേ സമയം തമിഴിലും തെലുങ്കിലുമായി അവർ സിനിമയ്ക്ക് നൽകിയ സംഭാവന ചെറുതല്ല. മായാബസാർ എന്ന സൗത്ത് ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലായ ചിത്രം ഓർമയിൽ ഉള്ളിടത്തോളം കാലം സാവിത്രിയും ഓർമിക്കും. ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല സംവിധായിക, നിർമാതാവ് എന്ന നിലയിലും സാവിത്രി തിളങ്ങിയിരുന്നു. അവരുടെ ജീവിതം സിനിമയാക്കിയപ്പോൾ കീർത്തി സുരേഷ് കരിയറിലെ ഏറ്റവും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.

അച്ഛൻ ഇല്ലാതെ വളർന്ന ബാല്യം, നാടകകളരികളിലെ പരിശീലനം, വിവാഹം കഴിഞ്ഞ ആളോടുള്ള പ്രണയം, വെള്ളിത്തിരയിലെ വിജയം, ആരെയും സഹായിക്കുന്ന സ്വഭാവം, ചതിക്കപ്പെട്ടു എന്ന ചിന്തയിൽ നശിപ്പിക്കുന്ന ജീവിതം, മാനസികമായും ശാരീരികമായും തളരുന്ന നാളുകൾ, ഉയിർത്തെഴുന്നേൽപ്പിനു ശേഷവും ആദ്യമായി ഒരു റിഹാബിലിറ്റേഷൻ സെന്റർ നാടിനു വേണം എന്ന നല്ല ഉദ്ദേശ്യം, നീണ്ട നാൾ കോമയിൽ കിടന്നു കൊണ്ടുള്ള മരണം എന്നിങ്ങനെ സാവിത്രിയുടെ ജീവിതം നീണ്ടു കിടക്കുകയാണ്. അതെല്ലാം വളരെ മനോഹരമാക്കിയാണ് കീർത്തി അവതരിപ്പിച്ചിരിക്കുന്നത്. എത്ര വലിയ മുഖങ്ങൾ സിനിമയിൽ വന്നുപോയാലും കീർത്തിയുടെ മുഖം മാത്രമാണ് മനസ്സിൽ പതിയുന്നത്. അത്രമാത്രം ഇഷ്ടപ്പെട്ടു പോയി കീർത്തിയുടെ ഈ അവതരണം.

രാജേന്ദ്ര പ്രസാദ് എന്ന അഭിനേതാവിന്റെ മികച്ച പ്രകടനം മറ്റൊരു പ്ലസ് പോയിന്റാണ്. തെലുങ്കു സിനിമ അദ്ദേഹത്തെ കൂടുതലായി ഉപയോഗിക്കുന്നില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു. കുറച്ചു സീനുകൾ ആയിരുന്നെങ്കിലും എല്ലാം തന്നെ മനോഹരമാക്കിയിരുന്നു അദ്ദേഹം.

ദുൽകർ സൽമാന്റെ റോൾ സിനിമ കണ്ട ആരും തന്നെ ഇഷ്ടപ്പെടുകയും അതേ സമയം ദേഷ്യം വരുകയും ചെയ്യുന്ന വിധത്തിൽ ആയിരുന്നു. യഥാർത്ഥ കാതൽ മന്നനെ കുറച്ചു ഡീസന്റ് ആയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. അതിനാൽ തന്നെ ദുൽഖറിന്റെ സീനുകൾക്ക് അധികം ദേഷ്യമൊന്നും വരില്ല. വെള്ളമടിച്ചു സംസാരിക്കുന്ന സീനുകൾ എല്ലാം നന്നായി തോന്നി. അമ്മാടി എന്ന വിളിയും ആ ശബ്ദവും ഓർമയിൽ നിൽക്കും.

സാമന്ത അഭിനയിച്ച ചിത്രങ്ങളിൽ ഈ സിനിമയിലെ ക്ലൈമാക്സിലെ പെർഫോമൻസ് ഒരുപക്ഷെ ഏറ്റവും നല്ല അഭിനയമുഹൂർത്തമായി കണക്കാക്കാം. ഇടയ്ക്കിടെ സാമന്തയുടെ കഥ വരുമ്പോൾ ഇറിറ്റേഷൻ ആയി എന്നത് സത്യം. സീരിയസ് ആയി സാവിത്രിയുടെ കഥ പറയുമ്പോൾ അതിനിടെ ഇവരുടെ പ്രണയം വന്നത് ഇഷ്ടപ്പെട്ടില്ല

എന്നാൽ സാവിത്രിയുടെ ജീവിതത്തെ ഇവരുടെ പ്രണയവുമായും മോട്ടിവേഷൻ ആയും കണക്ട് ചെയ്തത് നന്നായി തോന്നി.

വിജയ്… വിഗ്ഗ് നല്ല ബോർ ആയിരുന്നു. അഭിനയം കൊള്ളാം.. എടുത്തുപറയത്തക്ക ഒന്നുമില്ല. പ്രകാശ് രാജ്, നാഗ ചൈതന്യ, ഭാനുപ്രിയ തുടങ്ങിയവരും സിനിമയിലുണ്ട്.

സിനിമയുടെ ലൈറ്റിംഗ്, മേക്കപ്പ്, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, പാട്ടുകൾ,വരികൾ തുടങ്ങി എല്ലാ വിഭാഗവും മികച്ചു നിൽക്കുന്നു. പഴയ കാലഘട്ടമൊക്കെ ഇത്രയും പെർഫെക്ഷനോടെ എടുത്ത ടീമിന് അഭിനന്ദനങ്ങൾ. എല്ലാം പെർഫെക്ട് ആയി കഥയും,സാവിത്രിയമ്മയുടെ ജീവിതവും നമ്മെ ഒരു പക്ഷെ ഇമോഷണൽ ആക്കിയേക്കാം. ഒരുപക്ഷെ എന്നല്ല.. ഉറപ്പായും ഇമോഷണൽ ആകും. ആ വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

🔰🔰🔰Last Word🔰🔰🔰

ഇക്കൊല്ലം കണ്ട മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടുന്ന ചിത്രം. ഒരിക്കലും നിരാശ സമ്മാനിക്കാത്ത ഒരു സിനിമ..