ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയ്ക്ക് ശേഷം പ്രേമസൂത്രത്തിലേക്ക് എത്തുമ്പോൾ ജിജു അശോകൻ കുറച്ചൂടെ നന്നായിരിക്കുന്നു എന്ന് വേണം പറയാൻ. ഒരു ത്രില്ലർ എന്ന നിലയിൽ ഉറുമ്പുകൾ ഉറങ്ങാറില്ല ആണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുക എങ്കിലും സംവിധായകന്റെ കഴിവ് കണക്കിലെടുത്താൽ പ്രേമസൂത്രത്തെ ഒരിക്കലും പിറകിലാക്കാൻ ആകില്ല.

🔰🔰🔰Whats Good??🔰🔰🔰

സിനിമയുടെ മൊത്തത്തിലുള്ള മൂഡ് നന്നായിരുന്നു. ഒരു പൈങ്കിളി ലൈനിൽ വരുത്താതെ ടെക്ക്നിക്കലി എല്ലാ വിഭാഗങ്ങളും നന്നാക്കി നല്ലൊരു എന്റർടൈനർ ആക്കി മാറ്റിയിട്ടുണ്ട് ചിത്രത്തെ.

🔰🔰🔰Whats Bad??🔰🔰🔰

സിനിമയുടെ ദൈർഘ്യം കുറച്ചു വിരസത സമ്മാനിക്കാം. സിനിമയുടെ മൊത്തത്തിലുള്ള അന്തരീക്ഷമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ ഈ കുറവ് അതിജീവിക്കാം.

🔰🔰🔰Watch Or Not??🔰🔰🔰

പ്രേമസൂത്രം കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തങ്ങി നിന്നത് വില്ലൻ കഥാപാത്രമായ സുകുവിനെ അവതരിപ്പിച്ച വിഷ്ണു ഗോവിന്ദ്‌ ആണ്. ഇന്നേ വരെ ടിയാന്റെ ഒരു സിനിമയിലെയും പ്രകടനങ്ങൾ എന്നെ ആകർഷിച്ചിട്ടില്ല. അടുത്തിറങ്ങിയ ചില കോമഡി സിനിമകളിലേ പ്രകടനം അറുബോറായും തോന്നിയിരുന്നു. എന്നാൽ ഒരൊറ്റ സിനിമ കൊണ്ട് അതെല്ലാം മാറ്റിമറിച്ചിരിക്കുന്നു. സാഡിസ്റ്റ് ആയ ഒരു കഥാപാത്രത്തെ തന്റെ രൂപഭാവങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് ഈ കലാകാരൻ. സകലജീവജലങ്ങളോടും ക്രൂരത കാണിക്കുന്ന ഇതുപോലൊരു വില്ലൻ പുതിയ അനുഭവം ആയിരുന്നു.

ചെമ്പൻ വിനോദിന്റെ VKP രസകരമായ ഒരു കഥാപാത്രമാണ്. പല സിനിമകളിലും ആയി പലതരത്തിൽ ലവ് ഗുരുവിനെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് കലക്കി. ആ കഥാപാത്രത്തിന്റെ ജീവിതശൈലിയും സംഭാഷണങ്ങളും സർവ്വോപരി ആത്മഹത്യാ പ്രവണതയും കുറച്ചൊന്നുമല്ല രസിപ്പിച്ചത്. സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിൽ ചെമ്പൻ വഹിച്ച പങ്കു ചെറുതല്ല. അതിപ്പോൾ കോമഡി ആയാലും ഇമോഷണൽ ആയാലും.

ബാലു വർഗീസ് പ്രണയിച്ചു പ്രണയിച്ചു ഇതെവിടെ അവസാനിക്കും എന്ന് വരെ പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കും. പല ഗെറ്റപ്പുകളിലായി പ്രകടനം നന്നായിരുന്നു. ലിജോ മോൾ, അനുമോൾ, സുധീർ കരമന, ശ്രീജിത്ത്‌ രവി തുടങ്ങി എല്ലാവരും.. അഭിനയിച്ച എല്ലാവരും തന്നെ നല്ല പ്രകടനം ആയിരുന്നു.

പ്രകാശന് അമ്മുക്കുട്ടിയോട് തോന്നുന്ന പ്രണയമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത് എങ്കിലും അതിനിടയിൽ വന്നു പോകുന്ന പല കഥാപാത്രങ്ങളും അവരുടെ സബ് പ്ലോട്ടും രസകരം ആയിരുന്നു. വശ്യം ചെയ്യാനായി നായകനും കൂട്ടരും ഇറങ്ങിത്തിരിക്കുന്നത് തുടങ്ങി അനാവശ്യ രംഗങ്ങൾ അവിടെയിവിടെയായി കടന്നു വരുന്നുണ്ട്. രണ്ടര മണിക്കൂറിൽ കൂടുതലുള്ള നീളം ചിലർക്ക് വിരസത ഉണ്ടാക്കും.

ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഗാനങ്ങൾ തുടങ്ങി സാങ്കേതിക വശങ്ങൾ എല്ലാം നന്നായിരുന്നു. ഫ്രെയിമിങ്, ലൈറ്റിംഗ്, ക്യാരക്ടർ ഡെവലൊപ്മെന്റ്റ് ഇവയൊക്കെ കണക്കിലെടുക്കുമ്പോൾ കഴിഞ്ഞ ചിത്രത്തേക്കാൾ സംവിധായകൻ മുന്നേറിയിരിക്കുന്നു.

🔰🔰🔰Last Word🔰🔰🔰

പ്രേക്ഷകർക്കുള്ള ആസ്വാദന സൂത്രം.