മഴയുള്ള ആ രാത്രി പോലീസുകാരുടെ അന്വേഷണം ചെന്ന് നിന്നത് ഒരു കുളത്തിന്റെ അടുത്തായിരുന്നു. കുളത്തിൽ മുട്ടറ്റം വെള്ളത്തിൽ രണ്ടു പേരെ കെട്ടിയിട്ടിരിക്കുന്നത് കാണാം. ഒരാളുടെ ചുണ്ടുകൾ കൂട്ടിക്കെട്ടി വെച്ചിട്ടുണ്ട്. രണ്ടാമത്തെയാളുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം കൂട്ടികെട്ടിയിരിക്കുന്നു. തുന്നലിൽ നിന്നും രക്തം വാർന്നൊഴുകുന്നു. ആ ഞെട്ടലിനേക്കാൾ വലുതായിരുന്നു അവർ ഇരുവരുടെയും സമീപം കണ്ട ഒരു കൊച്ചുകുഞ്ഞിന്റെ ശരീരം.

Movie – Detective Mitarai’s Casebook: The Clockwork Current (2016)

Genre – Crime

Language – Japanese

നഗരത്തിൽ വർധിച്ചുവരുന്ന കൊലപാതകങ്ങൾ, അതെല്ലാം ഒരു സീരിയൽ കില്ലർ തന്നെ ചെയ്യുന്നതാണോ അതോ ഒരു ഗാങ് തന്നെ ഇതിനു പിറകിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന പോലീസിന്റെ സംശയം. കേസന്വേഷണം മിടുക്കനായ ഒരു ഡിറ്റക്ടീവിന്റെ പക്കൽ എത്തുന്നു. അയാളുടെ കൂടെ വായാടിയായ ഒരു പെണ്ണും.

ജാപ്പനീസ് സിനിമകളിൽ ഴോനർ ത്രില്ലർ ആയാലും ആളെ പിടിച്ചിരുത്തുന്ന ഒരു എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ എന്ന് പറയാവുന്ന സിനിമകൾ ചുരുക്കമാണ്. ത്രില്ലർ ആയാലും ക്രൈം ആയാലും പതുക്കെ പതുക്കെ കഥ പറയുന്ന രീതിയാണ് മിക്കവാറും സിനിമകളും പിന്തുടരാറു. ഈ സിനിമയും അത്തരത്തിൽ പെടുത്താം. നല്ലൊരു തുടക്കം സമ്മാനിച്ചു പിന്നെ കേസന്വേഷണം പതുക്കെ പതുക്കെ തുടങ്ങി സംഭാഷണങ്ങൾക്ക് അധികപ്രാധാന്യം നൽകിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. വലിയ ട്വിസ്റ്റ്‌ ഒന്നുമില്ല എങ്കിലും തൃപ്തികരമായ ഒരു ക്ലൈമാക്സ്‌ നൽകി സിനിമ അവസാനിക്കുന്നുണ്ട്.

Click To Download Film