1950 ഓഗസ്റ്റിൽ നോർത്ത് കൊറിയയും യുണൈറ്റഡ് നേഷൻസും തമ്മിൽ നടന്ന Battle of P’ohang-dong ൽ 71 സ്റ്റുഡന്റസ് സോൾജിയേഴ്സ് 11 മണിക്കൂർ നേരം നോർത്ത് കൊറിയൻ പട്ടാളക്കാരുമായി ഏറ്റുമുട്ടി. അത്രയും നേരം അവരെ പിടിച്ചു നിർത്തിയത് യുദ്ധത്തിൽ നിർണായകമായ ഒരു കാര്യമായിരുന്നു. ആ 71 പേരിൽ സിംഹഭാഗവും മരണമടഞ്ഞു. അവരുടെ ഓർമയ്ക്കായി പുറത്തിറക്കിയ സിനിമയാണ് 71 Into The Fire.

Movie – 71 Into The Fire (2010)

Genre – War

Language – Korean

റിയൽ ലൈഫ് സൂപ്പർ ഹീറോക്കളെ പരിചയപ്പെടുത്തുന്ന സിനിമ. സ്റ്റുഡന്റ് സോൾജിയേഴ്സിന്റെ പ്രാധാന്യം എന്തെന്ന് പറയുന്ന സിനിമ. പ്രായത്തിന്റെ പക്വതകുറവ് അവർ തമ്മിൽ ഉണ്ടായിരുന്നു എങ്കിലും ശത്രുക്കളെ നേരിടാനും സ്വന്തം ജീവൻ വെടിഞ്ഞായാലും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി പോരാടിയ വീരന്മാരുടെ കഥ സിനിമയാക്കിയപ്പോൾ അതിമനോഹരം എന്ന് പറയാതെ വയ്യ.

രണ്ടു നായകന്മാരാണ് സിനിമയിൽ. ഒരാൾ ആ ടീമിന്റെ തന്നെ കമാണ്ടർ ആകുമ്പോൾ മറ്റെയാൾ അനാഥനായ എന്നാൽ ധൈര്യശാലിയായ ഒരുവൻ. രണ്ടു ഹീറോ വരുമ്പോൾ സ്വാഭാവികമായും അവർ ശത്രുതയിൽ ആകണമല്ലോ.. അവസാനം ഒന്നിക്കുകയും വേണം.. ആ ക്ലിഷേ ഇവിടെ മുഖം കാണിക്കുന്നു എങ്കിലും സാങ്കേതിക മികവാർന്ന യുദ്ധരംഗങ്ങളും ആക്ഷൻ സീനുകളും അഭിനേതാക്കളുടെ നല്ല പ്രകടനങ്ങളും ചേരുമ്പോൾ സിനിമ നല്ലൊരു അനുഭവമായി മാറുന്നുണ്ട്.

രണ്ടു മണിക്കൂർ ഒട്ടും ബോറടിയില്ലാതെ കാണാവുന്ന ഒരു കൊറിയൻ വാർ ഡ്രാമ.

Click To Download Film