തിരക്കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമകളിൽ മാത്രം അഭിനയിച്ചു വരുന്ന ഒരു നായകനടനാണ് അരുൾനിധി. ത്രില്ലർ സ്വഭാവമുള്ള സിനിമകളാണ് ടിയാൻ കൂടുതലായും അഭിനയിക്കാറുള്ളത്. ഭൂരിഭാഗം സിനിമകളും നല്ല സിനിമകളാണ്. അരുൾനിധിയുടെ ഏറ്റവും പുതിയ റിലീസാണ് ഇരവുക്ക് ആയിരം കൺകൾ. തമിഴ് നാട്ടിൽ ആഴ്ചകൾക്ക് മുൻപ് റിലീസായ ചിത്രം കേരളത്തിൽ ഇന്നലെ വളരെ കുറച്ചു സെന്ററുകളിൽ മാത്രമായി റിലീസായി. ധാരാളം ട്വിസ്റ്റുകൾ നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണ് ഈ സിനിമ.

🔰🔰🔰Whats Good??🔰🔰🔰

Whodunnit എന്ന കാര്യത്തിലൂടെ കഥ നീങ്ങുന്ന ത്രില്ലറിൽ വരുന്ന ട്വിസ്റ്റുകൾ. ഒന്നിനു പിറകെ ഒന്നായി വരുന്ന സസ്പെൻസുകളിൽ ഭൂരിഭാഗവും തൃപ്തിപ്പെടുത്തുന്നവ ആയിരുന്നു.

🔰🔰🔰Whats Bad??🔰🔰🔰

അനന്ദ്‌രാജ് ഈയിടെയായി ഫോളോ ചെയ്യുന്ന സ്ഥിരം കോമിക് ഡയലോഗ് ഡെലിവറി ത്രില്ലർ മൂഡ് വരുന്ന രംഗങ്ങളിൽ വരുന്നത് കല്ലുകടി ഉണ്ടാക്കുന്നുണ്ട്.

🔰🔰🔰Watch Or Not??🔰🔰🔰

ത്രില്ലർ സിനിമകൾ എടുക്കുന്നതിൽ എന്നും മുൻപന്തിയിലാണ് തമിഴ് സിനിമ. ഇക്കൊല്ലം ഇറങ്ങിയ ത്രില്ലറുകളുടെ കൂട്ടത്തിൽ കൊള്ളാവുന്നവ മാറ്റിനിർത്തിയാൽ അതിൽ ഇടം പിടിക്കുന്ന സിനിമ. അനാവശ്യ പാട്ടുകളോ സീനുകളോ ഇല്ലാതെ പറയേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു ട്വിസ്റ്റുകളാലും സസ്പെൻസിനാലും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമാ അനുഭവമാണ് ഇരവുക്ക് ആയിരം കൺകൾ.

കൊലപാതകം നടക്കുന്ന രാത്രി മഴ പെയ്യണം എന്നുള്ള നിയമം ഇവിടെയും ആവർത്തിക്കുന്നു. ആരാണ് കൊല്ലപ്പെട്ടത് എന്ന് റിവീൽ ചെയ്യാനായി എടുത്ത സമയവും അതുവരെ കഥ പറഞ്ഞ രീതിയും നന്നായിരുന്നു. കൊല്ലപ്പെട്ട ആൾ ആരെന്നു കാണിച്ച ശേഷം സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും അതുമായി കണക്റ്റ് ചെയ്തു പ്രേക്ഷകർക്ക് എല്ലാവരെയും സംശയം വരുന്ന രീതിയിൽ കഥ പറഞ്ഞു അവസാനത്തെ 30 മിനുട്ടിൽ ട്വിസ്റ്റുകളുടെ ഒരു ചാകര തന്നെ നൽകുന്നു.

സിനിമയിലെ യഥാർത്ഥ ഹീറോ സാം CS തന്നെയാണ്. അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം ഒരു ത്രില്ലർ സിനിമയെ പൂർണ്ണതയിൽ എത്തിച്ചിട്ടുണ്ട്. സിനിമയിൽ നായകൻ കഴിഞ്ഞാൽ പിന്നീടുള്ള മൂന്ന് പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് മലയാളികളാണ്. അജ്മലിന് കുറേനാളുകൾക്കു ശേഷം നല്ലൊരു വില്ലൻ വേഷം ലഭിച്ചിട്ടുണ്ട്. ആർക്കും ദേഷ്യം തോന്നുന്ന വിധത്തിൽ ആ കഥാപാത്രത്തെ അജ്മൽ നന്നായി ചെയ്തിട്ടുമുണ്ട്.

നായികയായ മഹിമ നമ്പ്യാർ കിട്ടിയ വേഷം നന്നാക്കിയപ്പോൾ വിദ്യ പ്രദീപ്‌ എന്ന നടിയുടെ റോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. റിലീസാകാൻ അഞ്ചോളം ചിത്രങ്ങൾ ഇനിയും വിദ്യയ്ക്കുണ്ട്. നല്ലൊരു ഭാവി നേരുന്നു. ഛായാസിംഗ്, ആനന്ദരാജ്, ജോൺ വിജയ് എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി.

ത്രില്ലർ സിനിമയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ലോജിക്. സിനിമയിൽ ചെറുതായി ചിലയിടങ്ങളിൽ ലോജിക് പ്രശനങ്ങൾ ഉണ്ടെങ്കിലും സിനിമ നൽകുന്ന മൊത്തത്തിലുള്ള ഫീലിൽ അവ നമ്മൾ വിസ്മരിക്കും.

🔰🔰🔰Last Word🔰🔰🔰

ഏറ്റവുമധികം ട്വിസ്റ്റുകൾ നിറഞ്ഞ തമിഴ് ത്രില്ലർ ഈ സിനിമ ആയിരിക്കാം. അത്രയധികം പ്രേക്ഷകനെ സമർത്ഥമായി കബളിപ്പിക്കുണ്ട് തിരക്കഥ. മൊത്തത്തിൽ ത്രില്ലർ പ്രേമികൾക്ക് നിരാശ നൽകാത്ത ഒരു വെൽ മെയ്ഡ് സസ്പെൻസ് ത്രില്ലർ.