കിര മരിച്ചിട്ടു പത്തു വർഷം പിന്നിട്ടു. പെട്ടെന്ന് ടോക്കിയോ നഗരത്തിൽ ഡെത്ത് നോട്ട് ഉപയോഗിച്ച് കൊണ്ടുള്ള മരണങ്ങൾ പെരുകുന്നു. കണ്മുന്നിൽ കാണുന്നവരെയെല്ലാം കൊല്ലണം എന്ന മെന്റാലിറ്റിയുള്ള ഒരുവളുടെ കയ്യിൽ വരെ ഡെത്ത് നോട്ട് കിട്ടുന്നു. അപ്പോഴാണ് മൊത്തം 6 ഡെത്ത് നോട്ടുകൾ ഭൂമിയിൽ ഉണ്ടെന്നു അറിയുന്നത്. അവ ആറും സ്വന്തമാക്കാനായി ദുഷ്ടശക്തികളും അതു തടയാനായി അന്വേഷണ സംഘവും..

Movie – Death Note Light Up The New World (2016)

Genre – Fantasy Thriller

Language – Japanese

രണ്ടു മണിക്കൂറിൽ ഒരൊറ്റ നിമിഷം പോലും ബോറടിക്കാതെയാണ് ഡെത്ത് നോട്ടിലെ അവസാന സിനിമ നീങ്ങുന്നത്. പുതിയ പുതിയ നിയമങ്ങൾ ഇറങ്ങുമ്പോൾ അതിനനുസരിച്ചു കഥയിൽ സസ്പെൻസുകളും ട്വിസ്റ്റുകളും വരുന്നു. മരണം അനിവാര്യമാകേണ്ടിടത്തു യാതൊരു പക്ഷാപേതവും കാണിക്കാതെ മരണവും നടക്കുന്നുണ്ട്.

എന്നിരുന്നാലും ഡെത്ത് നോട്ട് പോലൊരു കൺസെപ്റ്റ് കിട്ടിയിട്ടും അതു നല്ല രീതിയിൽ ഉപയോഗിച്ചിട്ടില്ല എന്ന് വേണം പറയാൻ. അത്യാവശ്യം ത്രിൽ ഒക്കെയായി കഥ പോകുന്നു എങ്കിലും മൊത്തത്തിൽ ഒരു തൃപ്തിക്കുറവ് ഫീൽ ചെയ്യും എന്ന് പറയാതെ വയ്യ. ഒരുപക്ഷെ മറ്റുള്ള ഡെത്ത് നോട്ട് സൃഷ്ടികൾ എന്നിൽ സൃഷ്‌ടിച്ച സ്വാധീനം ആകാം.

Click To Download Movie