പ്രതികാരകഥകൾക്കു പഞ്ഞമില്ലാത്ത ഇടമാണ് കൊറിയൻ സിനിമ. നമ്മൾ ചിന്തിക്കാത്ത രീതിയിലൊക്കെ പ്രതികാരം ചെയ്തു ഞെട്ടിച്ച സിനിമകളുണ്ട്. ശക്തനായ വില്ലൻ ഈ സിനിമകളുടെ പ്രത്യേകതയാണ്. ഈ സിനിമയിലും പ്രതികാരകഥ തന്നെയാണ് പറയുന്നത്. പക്ഷെ ഞെട്ടിക്കുന്ന പ്രതികാരം ഒന്നുമില്ല. രസകരമായി.. ത്രില്ലടിപ്പിച്ചു കഥ പറയുന്ന രീതിയാൽ ഒരു മികച്ച സിനിമയായി മാറുന്നുണ്ട് കുണ്ടോ.

Movie – Kundo Age Of Rampant

Genre – Action

Languge – Korean

19ആം നൂറ്റാണ്ടിലെ ജോസേൺ സാമ്രാജ്യത്തിൽ അഴിമതി നിറഞ്ഞ ഭരണം നടത്തുന്ന.. പ്രജകളെ പീഡിപ്പിച്ചു അവരിൽ നിന്നും നികുതിപ്പണം വാങ്ങി ദുർഭരണം നടത്തുന്ന ഗവർണർമാർക്കെതിരെ ഒരു വിപ്ലവസംഘം പട നയിക്കുന്നു. കുണ്ടോ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവർ എവിടെ നിന്നും വരുന്നെന്നോ മറ്റൊ ആർക്കും അറിയില്ല. സാധാരണ എല്ലാ ദുർഭരണാധികാരികളെയും എളുപ്പത്തിൽ ഇല്ലായ്മ ചെയ്യുന്ന ഇവർക്ക് ഇത്തവണ നേരിടേണ്ടി വരുന്നത് ശക്തനായ ഒരു എതിരാളിയെയാണ്.

രണ്ടേകാൽ മണിക്കൂർ ഉണ്ടെങ്കിലും അതൊരു നീളമായി തോന്നാതെ ഒട്ടും ബോറടിയില്ലാതെ ഒറ്റയിരുപ്പിനു കണ്ടു തീർത്ത ചിത്രം. കൊറിയൻ സിനിമയിലെ മുൻ നിരക്കാരായ Haa Jung Woo, Gang Dong Won എന്നിവരുടെ മത്സരിച്ചുള്ള അഭിനയം എടുത്തു പറയേണ്ടതാണ്. അതിൽ തന്നെ Gang Dong Won ന്റെ വില്ലൻ പ്രകടനം മികച്ചു നിന്നു. ഇരുവരുടെയും ആയോധന കലയിലെ പ്രാവീണ്യവും സിനിമയുടെ ഗുണങ്ങളിൽ പെടുന്നു.

ഒറ്റവാക്കിൽ കിടിലൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊറിയൻ പീരിയഡ് ആക്ഷൻ ത്രില്ലർ. ആക്ഷൻ ത്രില്ലർ പ്രേമികൾക്കു ഹൈലി റെക്കമെന്റ് ചെയ്യുന്നു.

Click To Get Film