പ്രണയത്തിൽ വിശ്വാസമില്ലാത്ത നായകൻ/നായിക സിനിമ മുഴുവൻ ആർഗ്യു ചെയ്തു അവസാനം ടിപ്പിക്കൽ എയർപോർട്ട് ക്ലൈമാക്സിലൂടെ പ്രണയസാഫല്യം നേടുന്ന കാലാകാലങ്ങളായി വന്ന ബോളിവുഡ് ക്ലിഷേയുടെ പുതിയ രൂപം പ്രണയം എന്നത് മാറി കല്യാണം ആയതാണ്. കല്യാണം വേണ്ട, അതേപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ല എന്ന ലൈനിൽ നിൽക്കുന്ന കേന്ദ്ര കഥാപാത്രം നേരിടുന്ന ചെറിയ വലിയ പ്രശ്നങ്ങൾ തമാശ രൂപേണ അവതരിപ്പിച്ചു അവസാനം കല്യാണക്ലൈമാക്സിലേക്ക് എത്തുന്ന സിനിമകളുടെ പട്ടികയിലേക്ക് ഒന്നു കൂടി..

🔰🔰🔰Whats Good??🔰🔰🔰

സ്വര ഭാസ്കറുടെ കഥാപാത്രം മാത്രമാകും ഓർമയിൽ നിൽക്കുന്നത്.

🔰🔰🔰Whats Bad??🔰🔰🔰

കണ്ടുമടുത്ത കഥ തന്നെയെന്നത് ഒരു പ്രശ്നം ആയി തോന്നാത്തവർക്ക് മുൻഗണന.

🔰🔰🔰Watch Or Not??🔰🔰🔰

സിനിമയിലെ എല്ലാ കഥാപത്രങ്ങളുടെയും വസ്ത്രാലങ്കാരം അതിഗംഭീരം എന്ന് പറയാതെ വയ്യ. കരീന, സോനം, സ്വര എന്നിവരുടെയൊക്കെ ഡ്രസിങ് സെൻസ് അത്ര മേൽ നന്നായി തോന്നി. വണ്ണമുള്ള ശരീരപ്രകൃതമുള്ളവർ എങ്ങനെ മനോഹരമായി വസ്ത്രം ധരിക്കണം എന്ന് ശിഖ തത്സാനിയയുടെ വസ്ത്രരീതി കണ്ടു മനസ്സിലാക്കാം. സിനിമയിൽ ഏറെ ആകര്ഷിച്ചതും ഇതാണ്.

ഇനി തിരക്കഥയിലേക്ക് നോക്കിയാൽ നാല് കൂട്ടുകാരുടെ കഥ. അതിലൊരാൾ വീട്ടുകാരെ എതിർത്തു ഒരു വിദേശിയെ കല്യാണം കഴിച്ചയാൾ.. മറ്റൊരാൾ പ്രണയവിവാഹം ചെയ്‌തെങ്കിലും അസുഖകരമായ ദാമ്പത്യം നയിക്കുന്നു. മൂന്നാമത്തെയാൾ ഒരു ഡിവോഴ്സ് സ്പെഷ്യലിസ്റ്റ് ആണ്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അറേഞ്ച്ദ് മാരിയേജിനു നോക്കുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നയാളുടെ കല്യാണത്തിന് പങ്കെടുക്കാൻ മൂവരും എത്തുന്നിടത് കഥ തുടങ്ങുന്നു.

കരീന പതിവുപോലെ സുന്ദരിയായിരിക്കുന്നു. വലിയ ചാലഞ്ചിങ് ആയുള്ള റോൾ ഒന്നും ആയിരുന്നില്ല. ഒരു സിമ്പിൾ റോൾ നന്നായി തന്നെ ചെയ്തു. സോനം ഇത്തവണയും താൻ നല്ല ഡ്രസിങ് സെൻസ് ഉള്ളയാളാണ് എന്ന് കാണിച്ചു ആവറേജ് അഭിനയം കാഴ്ച വെച്ചു. ഇൻ ഫാക്ട്.. ആ കഥാപാത്രത്തെ അതിൽ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാൻ ഒന്നും ഇല്ലായിരുന്നു.

സ്വരയുടെ കഥാപാത്രം കിടിലൻ ആയിരുന്നു. പല കൗണ്ടറുകളും ചിരിപ്പിച്ചു. ശിഖ തത്സാനിയ യുടെ സ്ക്രീൻ പ്രെസൻസ് നന്നായിരുന്നു. വലിയ മൂന്ന് താരങ്ങളുടെ ഇടയിൽ മുങ്ങിപ്പോയില്ല.

പ്രധാന കഥാപാത്രങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ ഇതങ്ങോട് ആദ്യമേ ചെയ്‌താൽ പോരായിരുന്നോ എന്നൊരു ചോദ്യം മനസ്സിലേക്ക് എത്താം. ഓരോന്നിനും അതിന്റേതായ സമയം ഉണ്ടല്ലോ അല്ലേ…

🔰🔰🔰Last Word🔰🔰🔰

രണ്ടു മണിക്കൂർ മാത്രം ദൈർഖ്യമുള്ള സിനിമ ബോറടിപ്പിക്കുന്നില്ല. ഇതേ ഫോര്മാറ്റിലുള സിനിമകൾ ഇതിനു മുന്പും ധാരാളം കണ്ടിട്ടുള്ളവർക്കും വലിയ മടുപ്പൊന്നും തോന്നാത്ത രീതിയിലാണ് അവതരണം. അതിനാൽ ഒരുതവണ തീയേറ്ററിൽ കാണാനുള്ള വക നൽകുന്നുണ്ട്.