Along With The Gods എന്ന ടൈറ്റിൽ പറയും പോലെ തന്നെ മരണത്തിനു ശേഷം ഒരുവന്റെ ദൈവങ്ങളുമായുള്ള കണ്ടുമുട്ടലാണ് ഇതിവൃത്തം. ജീവിതത്തിൽ അധികം തെറ്റുകൾ ഒന്നും ചെയ്യാത്തവർക്ക് കിട്ടുന്ന ബഹുമതിയോടെയാണ് നായകൻ മരണാനന്തര ജീവിതത്തിലേക്ക് എത്തുന്നത്. വഴികാട്ടികളായി 3 ഗാർഡിയൻസുമുണ്ട്.

എന്നാൽ അപ്രതീക്ഷിതമായി നായകൻറെ കുടുംബത്തിൽ ഉള്ള ആരോ പ്രതികാരം മനസ്സിൽ വെച്ച് മരണപ്പെട്ടു എന്നും അത് തുടർന്നുള്ള യാത്രയ്ക്ക് അപകടം ആണെന്നും അറിയുന്നു. നായകന്റ കുടുംബത്തിലെ ആരാണ് മരിച്ചത് എന്നതും എന്ത് കൊണ്ടാണ് പ്രതികാരം ആഗ്രഹിക്കുന്നത് എന്നുള്ള
ചോദ്യങ്ങൾക്കു ഉത്തരമായി കഥ മുന്നോട്ടു നീങ്ങുന്നു.

ഒരു ഫാന്റസി മൂഡിലൂടെ മുന്നോട്ടു നീങ്ങി കൊറിയൻസിനിമകളുടെ മുഖമുദ്രയായ വൈകാരിക രംഗങ്ങളിലൂടെ കഥ പറഞ്ഞവസാനിപ്പിക്കുന്നുണ്ട്. രണ്ടര മണിക്കൂറിനടുത്തു നീളമുണ്ട്‌ എന്നത് ഒരു കുറവായി തോന്നില്ല എന്ന് മാത്രമല്ല ഒട്ടും ബോറടിയില്ലാതെ സിനിമ ഒറ്റയിരിപ്പിനു മുഴുവനായി കണ്ടു തീർക്കാനും സാധിക്കുന്നുണ്ട്.മൊത്തത്തിൽ നല്ലൊരു ചിത്രം.