Wilson Yip സംവിധാനം ചെയ്യാത്ത SPL സീരീസിലെ ഒരേയൊരു ചിത്രം. ഈ സിനിമകൾ തമ്മിൽ കഥാപാത്രമായി യാതൊരു ബന്ധവും ഇല്ലെങ്കിലും തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഈ സിനിമകളുടെ പ്രേത്യേകതയാണ്. ആദ്യത്തെ ചിത്രം Donnie Yen എന്ന നായകനു ഒരു ബ്രേക്ക്‌ ആയെങ്കിൽ തായ് സിനിമയിലെ ആക്ഷൻ താരം ടോണി ജായെ ഹോംഗ് കോങ്ങ് സിനിമയിലേക്ക് എത്തിക്കുകയാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.

അവയവക്കടത്ത് ആധാരമാക്കിയാണ് സിനിമയുടെ കഥ മുന്നോട്ടു നീങ്ങുന്നത്. രണ്ടു നായകന്മാരാണ് സിനിമയിലുള്ളത്. ഇരുവരും തമ്മിൽ കണ്ടുമുട്ടുന്ന ആദ്യകാഴ്ച അത്ര രസകരമല്ലാതെ അവസാനിക്കുന്നു എങ്കിലും ഇരുവർക്കും പരസ്പരസഹായം വേണ്ടതായി അവർ അറിയുന്നു. തുടർന്ന് ഏതൊരു ആക്ഷൻ സിനിമയും പോലെ ഇരുവരും ചേർന്ന് അനീതിക്കെതിരെ പോരാടുന്നു.

ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ സിനിമയുടെയും ഹൈലൈറ്റ്. ടോണി ജായുടെയും വു ജിങ്ങിന്റെയും ആക്ഷൻ സീനുകൾ കോരിത്തരിപ്പിക്കുന്നവയാണ്. ആദ്യത്തെ സിനിമയിലേതു പോലെ അധികം ഇന്റൻസ് ആയ ആക്ഷൻ വയലൻസ് ഇല്ല.

മൊത്തത്തിൽ ആക്ഷൻ പ്രേമികൾക്ക് രസിക്കും വിധമാണ് സിനിമയുടെ ആഖ്യാനം. അതിനാൽ അവർ നിരാശരാകില്ല.