Wilson Yip ന്റെ സംവിധാനവും Sammo Hung ന്റെ ആക്ഷൻ കൊറിയോഗ്രാഫിയും കൂടിയ സിനിമയിൽ Louis Koo നായകനാകുമ്പോൾ Tony Jaa, Gordon Lam എന്നിവർ സഹനടന്മാരായി എത്തുന്നു. ഏറ്റവും നല്ല ആക്ഷൻ കൊറിയോഗ്രാഫിക്കുള്ള ഹോങ്കോങ് ഫിലിം അവാർഡ് കരസ്ഥമാക്കിയ ആക്ഷൻ ബ്ലോക്ക്ബസ്റ്ററാണ് Paradox.

ലൂയിസ് കൂവിനു അഭിനയത്തിനുള്ള ഹോങ്കോങ് ഫിലിം അവാർഡിന് പുറമെ ഏഷ്യൻ ഫിലിം അവാർഡ് കൂടി ലഭിച്ച ചിത്രം കൂടിയാണിത്. കിഡ്നാപ് ചെയ്യപ്പെട്ട മകളെ അന്വേഷിച്ചു പാട്ടായയിൽ എത്തുന്ന ഒരു ഹോങ്കോങ് പോലീസ് ഇൻസ്‌പെക്ടറുടെ വേഷമാണ് ലൂയിസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തന്റെ 16 വയസ്സുള്ള മകൾ ഗർഭിണി ആണെന്ന് അറിയിച്ചു കൊണ്ട് കാമുകനെ പരിചയപ്പെടുത്തുമ്പോൾ പിതാവായ നായകൻ ചെയ്യുന്നത് കാമുകനെ ജയിലിലടക്കുകയാണ്. മകളെ നിർബന്ധിപ്പിച്ചു അബോർഷനും നടത്തുന്നു. അച്ഛനും മകളും തമ്മിൽ മാനസികമായി അകലുന്നു. മകൾ തായ്ലൻഡിലേക്ക് പോകുന്നു. അവിടെ വെച്ച് കാണാതാകുകയും ചെയ്യുന്നു. മകളെ അന്വേഷിച്ചു ലീ അവിടെ എത്തുന്നു. അവിടെയുള്ള രണ്ട് പോലീസുകാരുടെ സഹായത്തോടെ അന്വേഷണം ആരംഭിക്കുന്നു.

ടോണി ജായുടെ ആക്ഷൻ സീനുകൾ എല്ലാം കിടു ആയിരുന്നു. പെട്ടെന്നൊരു ഞെട്ടൽ സമ്മാനിച്ചാണ് ടോണി ജായുടെ ആക്ഷൻ സീൻ അവസാനിക്കുന്നത്. ചെറിയൊരു വേഷം വളരെ ചെറിയൊരു സമയത്തേക്ക് മാത്രം അവതരിപ്പിക്കുകയാണ് ടോണി ജാ.

അപ്രതീക്ഷിതമായ ക്ലൈമാക്സ്‌, ചടുലമായ ആക്ഷൻ രംഗങ്ങൾ എന്നിവയും സിനിമയുടെ മൊത്തത്തിലുള്ള ബോറടിക്കാത്ത പേസിങ്ങും പാരഡോക്സ് ഒരു നല്ല സിനിമാ അനുഭവമായി മാറുന്നുണ്ട്.