വളരെയധികം പോപ്പുലർ ആയിട്ടുള്ള ഒരു ഹൈസ്റ്റ് സീരീസിന്റെ സ്പിൻ ഓഫ് എന്ന നിലയിൽ മാത്രമല്ല, സിനിമയിൽ അണിനിരന്ന താരങ്ങളുടെ പേരുകളും വളരെയധികം ഇഷ്ടപ്പെട്ട ട്രെയ്‌ലറും എന്നെ ആദ്യദിനം തന്നെ തീയേറ്ററിൽ എത്തിച്ചു. ഓഷ്യൻ ഫാമിലിയിൽ ഡാനി മരണപ്പെട്ടു എന്നാണ് സിനിമയുടെ തുടക്കം തന്നെ പറയുന്നത്. കല്ലറയിൽ 2018 ൽ മരണപ്പെട്ടു എന്നും കാണാം. Rest In Peace Danny…. ഡാനിയുടെ സഹോദരിയായ ഡെബ്ബിയുടെ കഥയാണ് സിനിമ പറയുന്നത്.

ജയിലിൽ നിന്നും പരോളിൽ ഇറങ്ങുന്ന ഡെബ്ബിക്ക് വ്യക്തമായ പ്ലാൻ ഉണ്ട്. എവിടെ ചെന്ന് എന്ത് കൊള്ളയടിക്കണം എന്ന്.. ചീപ് ഷൈനിങ് അല്ല വാച്ച് കാർട്ടിയർ ആണെന്നു കാർത്തികേയൻ പറഞ്ഞത് ഓർമയില്ലേ.. ആ കാർട്ടിയറിന്റെ വളരെ വിലപിടിപ്പുള്ള ഒരു വജ്രമാലയാണ് ഡെബ്ബി നോട്ടമിട്ടിരിക്കുന്നത്. ലക്ഷ്യം വെച്ച ദിവസം ആ മാല ധരിക്കുന്ന ആളിന്റെ വിഷാദശാംശങ്ങൾ മനസ്സിലാക്കി സഹായത്തിനായി ആറു പേരെ കൂടി ഡെബ്ബി കൂട്ടുന്നു… ആൻഡ് ദി ഷോ സ്റ്റാർട്സ്…

രണ്ടു മണിക്കൂർ.. തുടക്കം മുതൽ ഒടുക്കം വരെ യാതൊരു ബോറടിയുമില്ലാതെ കണ്ടിരിക്കാം. വളരെ സിംപിൾ ആയ ഒരു ഹൈസ്റ്റ്. കവർ ചെയ്യാൻ പെർഫെക്ട് അലിബി, എല്ലാം വ്യക്തമായി പ്ലാൻ ചെയ്യുന്നുണ്ട്.ഇടയ്ക്കിടെ അതെന്താ ഇങ്ങനെ എന്നൊക്കെ തോന്നാം.എന്നാൽ ഒരു കുറവായി എടുക്കാൻ തോന്നില്ല.കാരണം ചെറിയ ചെറിയ കോമഡി രംഗങ്ങളും മറ്റുമായി സിനിമ വളരെയേറെ എന്റർടൈൻ ചെയ്യിക്കുന്നുണ്ട്.

സാന്ദ്ര… മറ്റുള്ളവർക്ക് ഷൈൻ ചെയ്യാനായി ഭൂരിഭാഗം രംഗങ്ങളും മാറികൊടുത്തു അവസാനം കയ്യടി വാങ്ങുന്നു. ഭൂരിഭാഗം സമയവും ആള് സൈലന്റ് ആണ്. എന്നാൽ സ്ക്രീൻ പ്രെസൻസ് കൊണ്ട് അഭാവം ഫീൽ ചെയ്യില്ല.

Kate ചെയ്ത കഥാപാത്രം കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലാത്ത ഒന്നായിരുന്നു. ചില വൺലൈനർ ഒക്കെ നന്നായിരുന്നു. Anne Hathaway യ്ക്ക് കൂടുതലായി പെർഫോം ചെയ്യാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. തലക്കനമുള്ള കഥാപാത്രമായി തനിക്കു കിട്ടിയ വേഷം നന്നായി തന്നെ ചെയ്തിട്ടുണ്ട്.

Elena Carter ചെയ്ത വേഷം ഓർമയിൽ നിൽക്കും. അവരുടെ സംസാരരീതിയും മുഖഭാവങ്ങളും നന്നായി ചിരിപ്പിച്ചു. റിഹാന നല്ല സുന്ദരിയായിട്ടുണ്ട് ഈ സിനിമയിൽ. പുള്ളിക്കാരി വരുന്ന എല്ലാ സീനുകളും ചുമ്മാ കണ്ടിരുന്നു പോകും..

ഹിന്ദി പറയുന്നതു കേട്ടു സ്ക്രീനിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഹോളിവുഡിന്റെ സോ കോൾഡ് ഇന്ത്യക്കാരിയായ Mindy Kaling. ഓഫീസിലെ പെർഫോമൻസ് കണ്ടിട്ടാകും ഇതിലും പിടിച്ചു ഇന്ത്യക്കാരി ആക്കിയത്. എന്തായാലും കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്.Sarah Paulson, Awkwafina എന്നിവരും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. James Corden ന്റെ ചെറിയ വേഷം നല്ലൊരു കോമിക് റിലീഫ് ആയിരുന്നു.

ആകെ മൊത്തത്തിൽ അത്യുഗ്രൻ എന്നൊന്നും അവകാശപ്പെടാനില്ല എങ്കിലും ഒട്ടും ബോറടിക്കാത്ത ഒരു കോമഡി ഹൈസ്റ്റ് അനുഭവം ആയിരുന്നു ഈ ചിത്രം. നിരാശരാകില്ല എന്നുറപ്പ്!