കടുവയെ പിടിക്കുന്ന കിടുവ എന്നത് പോലെയാണ് ഇതിലെ നായകന്റെ കാര്യം. മറ്റുള്ളവരെ പറ്റിക്കുന്ന ഉടായിപ്പ് ആളുകളെ കണ്ടെത്തി അവരെ കൊള്ളയടിക്കുക എന്നതാണ് ടിയാന്റെ ലക്ഷ്യം. എന്തിനു ഇതൊക്കെ ചെയ്യുന്നു എന്നതിന് വ്യക്തമായ കാരണവുമുണ്ട്. ഒരാളെ കണ്ടെത്തണം.. അയാളോടുള്ള പ്രതികാരം. അതും മനസ്സിലുണ്ട്. എന്നാൽ അതിബുദ്ധിമാനായ മറ്റൊരാളോടാണ് നായകനു ഏറ്റുമുട്ടേണ്ടി വരുന്നത്. അതിൽ ജയമാണോ പരാജയമാണോ വന്നു ഭവിക്കുക??

സിനിമ ആയതിനാൽ നായകൻ ജയിച്ചു വില്ലൻ പരാജയപ്പെടും എന്ന് ഉറപ്പിച്ചു പറയാം. പക്ഷെ എങ്ങനെ എന്നുള്ള ചോദ്യത്തിന് രണ്ട് മണിക്കൂറിൽ രസകരമായി ത്രില്ലടിപ്പിച്ചു കഥ പറയുന്നിടത്തു ഒരു ഹെയ്‌സ്റ്റ് ത്രില്ലർ രൂപപ്പെടും. ആർക്കാണ് കൂടുതൽ സാമർഥ്യം അവനാണല്ലോ വില്ലാളി വീരൻ. ഇടയ്ക്കിടെ നമുക്ക് പറ്റുന്ന ചെറിയ തെറ്റുകൾക്കും വലിയ വില കൊടുക്കേണ്ടി വരും.

മൊത്തത്തിൽ നല്ലൊരു ത്രില്ലർ ആയി അനുഭവപ്പെട്ടു. രസകരമായി കഥ പറഞ്ഞു ത്രില്ലടിപ്പിച്ചു സിനിമ നിർത്തുന്നു.