ഡിക്ടറ്റീവ് കെ ഇത്തവണ എത്തുന്നത് വാമ്പയർ സ്റ്റോറിയുമായാണ്. ജോസിയൻ സാമ്രാജ്യത്തിൽ നടക്കുന്ന കൊലപാതകങ്ങൾ വളരെ വിചിത്രമായിരുന്നു. മരിച്ചവർ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു എന്നും അവരെ അജ്ഞാതനായ ഏതോ ഒരാൾ അഗ്നിയുള്ള ശരങ്ങളാൽ കൊലപ്പെടുത്തുന്നു എന്നൊക്കെ കിംവദന്തി പരക്കുന്നു. സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. അതിനിടെ ഓർമ നഷ്ടപ്പെട്ട ഒരു സുന്ദരിയായ സ്ത്രീ കെയുടെ അടുക്കൽ എത്തുകയാണ്. അവളുടെ ഭൂതകാലം എന്താണെന്ന് കൂടി കണ്ടെത്തണം.

ഓൾഡ് ബോയിലെ ആക്ഷൻ സീനിന്റെയൊക്കെ സ്പൂഫ് കാണിച്ചു രസകരമായാണ് സിനിമയുടെ തുടക്കം. കെയും കൂട്ടാളിയും കാണിച്ചു കൂട്ടുന്ന പല സീനുകളും ചിരിപ്പിക്കുന്നുണ്ട്. വാമ്പയർ എന്നൊരു സംഗതി സിനിമയുടെ കഥയിലേക്ക് എത്തിക്കുമ്പോൾ സിനിമാറ്റിക് ലിബർട്ടി പലയിടത്തും കാണപ്പെടുന്നുണ്ട്. മുന്ചിത്രങ്ങൾ കണ്ടവർക്ക് ജോണർ ഏതാണ് എന്നറിയുന്നതിനാൽ അതൊന്നും ഒരു കുറവായി തോന്നുന്നില്ല.

അവസാനം സസ്‌പെൻസും ഇമോഷനും എല്ലാമായി സിനിമയുടെ ഏൻഡ് ക്രെഡിറ്റ് വീഴുമ്പോൾ അടുത്ത ഡിറ്റക്ടീവ് കെയുടെ കഥ സോംബികൾ ആയിട്ടായിരിക്കും എന്നൊരു സൂചനയും നൽകുന്നുണ്ട്. രണ്ടുമണിക്കൂർ ആസ്വദിച്ചു കാണാവുന്ന ഒരു സിനിമ ആയതിനാൽ തന്നെ ഇനിയുള്ള ഭാഗങ്ങളിലും പ്രതീക്ഷയുണ്ട്.