“അഭിനയിക്കുകയല്ല…അവൻ ജീവിക്കുകയാണ്”

കിം കി ഡുക്കിന്റെ തിരക്കഥയിൽ പിറന്ന ഈ ചിത്രം പറയുന്നത് ഒരു സിനിമാക്കാരന്റെ ജീവിതമാണ്. പെട്ടെന്നു പ്രശസ്തി കൈവരിക്കുന്നതും ഒരു ദിനം കൊണ്ട് അവയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥ സിനിമാക്കാരന്റെ ജീവിതത്തിൽ അല്ലാതെ വേറെ എവിടെയും സംഭവിക്കുന്നില്ലല്ലോ.

നമ്മുടെ നായകൻ ഒരു തീയേറ്റർ ആർട്ടിസ്റ്റ് ആണ്.ചെറിയ ചെറിയ ഡ്രാമകളൊക്കെ ചെയ്തു ജീവിതം മുന്നോട്ടു നീക്കുന്ന അവൻ കിട്ടുന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി എന്തും ചെയ്യാൻ തയ്യാറാണ്. സിനിമയുടെ തുടക്കത്തിൽ തന്നെ ആളൊരു തുണിക്കടയിലെ ബൊമ്മയോടു സംസാരിക്കുന്നതാണ് നാം കാണുന്നത് . തിരക്കഥയിൽ ഇല്ലാത്ത ഡയലോഗുകൾ വരെ അതിനായി അവൻ പറയാറുണ്ട്.പലപ്പോഴും കൂടെ അഭിനയിക്കുന്നവർക്ക് ഇവനൊരു തലവേദന ആകാറുണ്ട് എന്നത് വേറെ കാര്യം.

കഴിവിന്റെ ബലത്തിൽ ഒരുപാട് പ്രശംസ നേടുകയും പോപ്പുലർ ആകുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ എത്രത്തോളം തന്റെ കരിയർ നശിപ്പിക്കുന്നു എന്നത് അവനു നോക്കി നിൽക്കേണ്ടി വരുന്നു. പ്രശസ്തിയെല്ലാം വെടിഞ്ഞു യാത്ര തുടങ്ങിയ ഇടത്ത് തന്നെ തിരിച്ചെത്തുന്ന രംഗങ്ങൾ എല്ലാം നല്ലൊരു തിരക്കഥയിലേ അഭിനയമുഹൂർത്തമായി മനസ്സിൽ നിൽക്കും.

Rough cut പോലെ ഒരു ആക്ഷൻ ചിത്രം ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു കണ്ടതാണ് ഞാൻ. ഒരു ഡ്രാമ ആണെങ്കിലും ഒട്ടും ബോറടിക്കാതെ കാണാൻ പറ്റുന്ന ഒരു ചിത്രം.