2007 ൽ നടന്ന Heuksapa Incident നെ ആധാരമാക്കി ഒരുക്കിയ കൊറിയൻ ചിത്രം. കൊറിയൻ ചൈനീസ് വംശജർ തമ്മിൽ ഉണ്ടായിരുന്ന പരസ്പരമുള്ള വഴക്കുകൾക്കും അക്രമങ്ങൾക്കും പോലീസുകാർ കടിഞ്ഞാണിട്ട, പോലീസ് ഹിസ്റ്ററിയിൽ തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള ഈ സംഭവം സിനിമയാക്കിയപ്പോൾ അല്പം സ്വല്പം മസാലയൊക്കെ ചേർത്ത് ഒരു മാസ് സിനിമയാക്കി മാറ്റിയിട്ടുണ്ട്.

നായകനായി Ma Dong Seok എത്തുന്നു. ആളുടെ ആകാരവും ആരെയും കൂസാത്ത ഭാവവും നല്ലൊരു പഞ്ച് കൊടുക്കുന്ന സീനുകളും ഒക്കെയായി ഒരു കൊലമാസ്സ് നായകനാണ് ഈ സിനിമയിൽ. ഒരൊറ്റ പഞ്ചിനു ആരെയും ബോധം കെടുത്തുന്ന ഈ ഇടിയൻ പോലീസിനെ നിങ്ങൾക്കിഷ്ടപ്പെടുമെന്നു ഉറപ്പ്.

കിം കി ഡുക്കിന്റെ Poongsan ലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച Yoon Kyen Sang ഇതിലും മറക്കാൻ പറ്റാത്ത കിടിലൻ ഒരു വില്ലനെ അവതരിപ്പിക്കുന്നു.മനുഷ്യത്വം തീരെയില്ലാത്ത ആർക്കും വെറുപ്പ്‌ തോന്നുന്ന ഒരു കിടിലൻ വില്ലൻ. നായകനും വില്ലനും തമ്മിൽ കണ്ടുമുട്ടുന്ന നിമിഷങ്ങൾക്കായി നാം കാത്തിരിക്കും എന്നതാണ് പ്രത്യേകത.

മൊത്തത്തിൽ കിടിലൻ ആക്ഷൻ പടം. ധൈര്യമായി കാണാം. നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പ്.