Wing Chun എന്ന ആയോധന കലയുടെ പിതാവ് Ip Man ന്റെ ബയോഗ്രഫിക്കൽ സിനിമ. Donnie Yen നായകനായി എത്തുന്ന ഈ സിനിമ വലിയൊരു വിജയം ആയിരുന്നു.

ചൈനയിലെ വലിയ ധനികകുടുംബത്തിൽ ജനിച്ച യിപ്പിന്റെ ജീവിതം ജപ്പാനുമായുള്ള യുദ്ധം വരുമ്പോൾ എത്രത്തോളം മാറുന്നു എന്നതാണ് സിനിമയുടെ കാതൽ. ഡോണി യെന്നിന്റ കിടിലൻ പ്രകടനം പലപ്പോഴും സിനിമയുടെ ലെവൽ തന്നെ മാറ്റുന്നുണ്ട്.

Sammo Hung ആണ് സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫി. അപ്പോൾ ആക്ഷൻ സീനുകളുടെ തീവ്രത എത്രത്തോളം എന്ന് ഊഹിക്കാമല്ലോ…ക്ലൈമാക്സ്‌ രംഗങ്ങൾ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആണ്.