ആദ്യഭാഗത്തിൽ ക്ലൈമാക്സിൽ വെടിയേറ്റ മാസ്റ്റർ യിപ് അതിൽ നിന്നൊക്കെ രക്ഷപ്പെട്ടു ഒരു വിംഗ് ചുൻ സ്കൂൾ ഒക്കെ തുടങ്ങുന്നു. യിപ് മാസ്റ്ററുടെ കഴിവിൽ ആകൃഷ്ടനായി പഠിക്കാൻ ആളുകൾ എത്തുന്നു. ഒരു ശിഷ്യൻ തുടങ്ങി വെയ്ക്കുന്നു ബഹളങ്ങൾക്കു മാസ്റ്റർ യിപ് തന്നെ മറുപടി നൽകേണ്ടി വരുന്നു.

സ്വാഭാവികമായും മറ്റുള്ളവർ മാസ്റ്റര്മാര്ക്ക് യിപ് ഒരു തലവേദന ആകുന്നു. അതിൽ പ്രധാനമായും ഒരാളോട് മാസ്റ്റർ ആദ്യം കയർക്കുന്നു എങ്കിലും പിന്നീട് അവർ തമ്മിൽ സൗഹൃദം ഉണ്ടാകുന്നു. എന്നാൽ ഒരു മത്സരത്തിൽ അദ്ദേഹം ദാരുണമായി പരാജയപ്പെടുന്നത് യിപ് കാണേണ്ടി വരുന്നു.

മാസ്റ്റർ യിപ് ഒരു പ്രതികാരം എന്നവണ്ണം ഗോദയിലേക്ക് ഇറങ്ങുന്ന സിനിമയാണ് രണ്ടാം ഭാഗം. പതിവ് പോലെ മികച്ച ആക്ഷൻ രംഗങ്ങൾ ഒക്കെ ചേർന്ന നല്ലൊരു സിനിമ.