Ip Man 3 യുടെ പ്രധാന ആകർഷണം ബോക്സിങ് ഇതിഹാസം മൈക് ടൈസൺ ഇതിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്. മാസ്റ്ററും ടൈസനും തമ്മിലുള്ള ക്ലൈമാക്സ് ഫൈറ്റ് ആണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ ക്ലൈമാക്സ് മറ്റൊന്നായിരുന്നു.

മൂന്നാമത്തെ ഭാഗത്തിൽ രോഗത്തിന് അടിമപ്പെട്ട ഭാര്യയും കുടുംബത്തിനു പ്രാധാന്യം കൊടുക്കുന്ന മാസ്റ്ററും ഒക്കെയായി ഇമോഷണൽ സൈഡിന് പ്രാധാന്യം കൂടുതലാണ്. ഒരു ചെറിയ കോൺഫ്ലിക്റ്റ് മാത്രമാണ് മൈക് ടൈസനും ആയി ഉണ്ടാകുന്നത്. അവർ തമ്മിലുള്ള ഫൈറ്റ് നന്നായിരുന്നു.

ഒരു സ്കൂളിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും പിന്നീട് നമുക്ക് ഇഷ്ടം തോന്നുന്ന ഒരു പ്രതിയോഗി മാസ്റ്ററിനെ എതിർക്കുന്നതും മൂന്നാമത്തെ ഭാഗത്തിൽ കാണാം. ക്ലൈമാക്സിലെ ആക്ഷൻ സീനുകൾ പതിവ് പോലെ ഹൈലൈറ്റ് ആകുന്നുണ്ട്.