Ong Bak എന്ന ആദ്യസിനിമയുടെ കഥയുമായി യാതൊരു ബന്ധവും ഈ സിനിമയ്ക്കില്ല. നമ്മുടെ വിശ്വരൂപവും ബാഹുബലിയും ഒക്കെ പോലെ രണ്ടു ഭാഗങ്ങളിലായുള്ള ഒരു സിനിമയാണിത്. ഇത്തവണ സംവിധായകരിൽ ഒരാളായി ടോണി ജായുമുണ്ട്. വയലൻസ് കലർന്ന ആക്ഷൻ രംഗങ്ങളാണ് ഹൈലൈറ്റ്.

ഒരുവിധം എല്ലാ പീരിയഡ് ആക്ഷൻ സിനിമകൾ പോലെ തന്നെ മാതാപിതാക്കളെ കൊന്നവരോടുള്ള പ്രതികാരമാണ് സിനിമയുടെ കഥ. അനാഥനായ നായകനെ ഒരു കൂട്ടം കൊള്ളക്കാരുടെ സംഘം എഡ്ജ് വളർത്തുന്നു. അവരിടെ കീഴിൽ ആയോധന മുറകളൊക്കെ പഠിച്ചു അവൻ പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നു.

രാജസേന എന്ന കിടിലൻ വില്ലനെ ഈ സിനിമയിൽ കാണാം.സിനിമയുടെ അവസാനം നായകന്റെ പരാജയമാണ് നമ്മൾ കാണുന്നത്. പക്ഷെ ഇതിന്റെ തുടർച്ചയായി ഒരു ഭാഗം കൂടി വരുന്നുണ്ടല്ലോ…