കഥ എവിടെ നിർത്തിയോ അവിടെ നിന്നും തന്നെ ഈ സിനിമയും തുടങ്ങുന്നു. രാജസേനയുടെ പടയാളികളുടെ ക്രൂരമായ ആക്രമണത്തിൽ നിന്നും ടിയൻ എങ്ങനെ രക്ഷപെടുന്നു എന്നതും പ്രതികാരത്തിനായി രാജസേനയുടെ അടുത്ത് എത്തിയോ എന്നതുമാണ് കഥ.

ട്വിസ്റ്റ്‌ എന്തെന്നാൽ രാജസേനയെ നമ്മൾ വില്ലനായി കാണുമ്പോൾ അതിലും വലിയ ഒരുത്തൻ ഇതിൽ വരുന്നു. നായകന്റെ ചെറിയ പ്രണയവും അവന്റെ ട്രെയിനിങ്ങും ഒക്കെയായി ചെറിയ ഒരു മടുപ്പ് നൽകുന്നുമുണ്ട് സിനിമ.

പക്ഷെ കുറവുകൾ എല്ലാം പരിഹരിക്കുന്ന വിധം ക്ലൈമാക്സിൽ നല്ലൊരു ആക്ഷൻ വിരുന്നു തന്നെ ഒരുക്കുന്നുണ്ട് ഈ ചിത്രം. വെറുതെ സമയം കളയാനായി കണ്ടിരിക്കാം.