തായ് സിനിമകളിലേ ഒരു ഇൻഡസ്ട്രി ഹിറ്റായിരുന്നു Ong Bak. ടോണി ജാ എന്ന താരം ഇന്റർനാഷണൽ ലെവലിൽ ഉയർന്നത് ഈ സിനിമ നൽകിയ പ്രശസ്തി മൂലം ആയിരുന്നു. ഇതിന്റെ വിജയത്തിന് ശേഷം ഈ സിനിമയ്ക്ക് രണ്ടു സീക്വലുകളും ഇറങ്ങിയിരുന്നു.

തന്റെ ഗ്രാമത്തിലെ ആളുകൾ ആരാധിക്കുന്ന ഒരു ബുദ്ധപ്രതിമയുടെ തല ആരോ മുറിച്ചെടുക്കുന്നു. aa നാട്ടിലേ സകല ഐശ്വര്യങ്ങൾക്കും കാരണമായ ദേവന്റെ പ്രതിമയുടെ തല വീണ്ടെടുക്കണം എന്നതാണ് നായകന്റെ ദൗത്യം. നായകൻ പട്ടണത്തിലേക്ക് തിരിക്കുന്നു.

അന്വേഷണത്തിൽ പഴയ ഉടായിപ്പ് കൂട്ടുകാരനെ കണ്ടെത്തുന്നു. അവിടെ അവൻ ഉണ്ടാകുന്ന പുകിലുകൾക്ക് നായകൻ മറുപടി പറയേണ്ടി വരുന്നതും ആക്ഷനും ഒക്കെയായി ഒരു ബോംബ് കഥ. ആക്ഷൻ സീനുകൾ മാറ്റിനിർത്തിയാൽ ഒന്നും തന്നെയില്ല ഈ സിനിമയിൽ എടുത്തു പറയാൻ..