ബോയപ്പറ്റി സീനു സിനിമകൾ കാണുന്നവർക്കറിയാം അതിലെ കഥയും ആക്ഷൻ സീനുകളും എങ്ങനെ ആയിരിക്കും എന്ന്. നമ്മുടെ പ്രതീക്ഷകളെ തെറ്റിക്കാതെ ഇറങ്ങിയ ഒരു സിനിമ.

മാസ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.അമ്മാതിരി മാസ് സീനുകൾ സിനിമയിലുണ്ട്. ആക്ഷൻ രംഗങ്ങൾ സൂപ്പർ ഹീറോ സിനിമകളിൽ കാണുന്നത് പോലെയാണ് എന്ന് മാത്രം

ബെല്ലംകൊണ്ട ശ്രീനിവാസിന് മുഖത്ത് ഭാവം വരുന്നില്ല എങ്കിലും ആക്ഷൻ ഡാൻസ് സീനുകൾ നന്നായിരുന്നു. ശരത് കുമാർ ആ താളത്തിനൊത്ത് തുള്ളുന്നു.രാകുൽ പ്രീത് ടിപ്പിക്കൽ തെലുഗു നായിക. വാണി വിശ്വനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ഒരു കോമിക് റിലീഫിനായി കൂടി കാണാം.