നോർത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിലുള്ള ശത്രുത നമ്മൾക്ക് അറിയാവുന്നതാണല്ലോ..അതിനാൽ തന്നെ നോർത്തിൽ നിന്നും ഒരു VIP വരുമ്പോൾ സൗത്തിലുള്ളവർ പരമാവധി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കില്ല.

ഒരു സാഡിസ്റ്റ് ആയ VIP യേ ആണ് അവർക്ക് നേരിടേണ്ടി വരുന്നത്.ക്രൂരമായി അവൻ ചെയ്ത കൊലപാതകങ്ങൾ കാണുമ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നും.ഇഞ്ചിഞ്ചായി കൊല്ലാൻ തോന്നും. അമ്മാതിരി ഒരു വില്ലൻ.

വില്ലന് മുന്നിൽ തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല. അവനെ കീഴ്പ്പെടുത്താൻ ആർക്കും തന്നെ കഴിയുന്നില്ല. അതാണ്‌ സിനിമയുടെ ഹൈലൈറ്റ്.അതിനാൽ തന്നെ സിനിമ നല്ല ത്രില്ലിംഗ് ആയും ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞതും ആകുന്നു