എഴുത്തുകാർക്ക് ഉണ്ടാകുന്ന oru പ്രശ്നമാണ് Writers Block. നന്നായി എഴുതുന്ന ഒരാൾക്ക് മാത്രമേ അങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ളൂ..എന്നാൽ ഇവിടെ നായകൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല. അയാൾക്ക്‌ ഒരു ബുക്ക്‌ ലഭിക്കുന്നു.അതിലുള്ള കുറിപ്പുകൾ ഒരു വലിയ പുസ്തകത്തിൻറെ മേന്മയുള്ളതായിരുന്നു.

അവനത് പ്രസിദ്ധീകരിക്കുന്നു. പ്രശസ്തനാകുന്നു. രണ്ടാമതൊരു ബുക്ക്‌ എഴുതുവാൻ അവന് പറ്റുന്നില്ല. വേറെയൊന്നും കൊണ്ടല്ല.. അതിനുള്ള കഴിവ് അവനില്ലല്ലോ..ഒരു കാമുകിയെയും അവൻ സ്വന്തമാക്കുന്നു.

പിന്നീടാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്. സത്യം അറിയുന്ന ഒരാൾ അവനെ ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി.അപകടം മണത്ത അവന് അതിൽ നിന്നും രക്ഷപെടാൻ പല വഴികളും നോക്കുന്നു.

പതിഞ്ഞ താളത്തിൽ കഥ പറയുന്ന സിനിമ വലിയ ത്രില്ലിംഗ് ആയുള്ള ഒന്നും നൽകുന്നില്ല. വെറുതെ കണ്ടിരിക്കാം എന്ന് മാത്രം.