ഇന്ത്യൻ സിനിമയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ ഒരു ആന്തോളജി സിനിമ. ഇതിന്റെ രണ്ടാം ഭാഗം എന്ന പേരിൽ ആയിരുന്നു lust സ്റ്റോറീസ് ഇറങ്ങിയിരുന്നത്.

സ്വർഗ്ഗരതിയെ ആസ്പദമാക്കിയുള്ള തീം ആണ് ആദ്യത്തെ കഥ. റാണി മുഖർജിയും രൺദീപ് ഹൂഡയും ഒക്കെ താരങ്ങൾ ആകുന്നുണ്ട്. കരൺ ജോഹർ ആണ് സംവിധാനം. ഏറ്റവും ബെസ്റ്റ് ആയി തോന്നിയത്.

ആഗ്രഹങ്ങൾക്ക് കടിഞ്ഞാൽ ഇടരുത് എന്ന് പറയുന്ന മറ്റൊരു കഥ. ഒരു കുട്ടിയുടെ ഡാൻസർ ആകണം എന്നുള്ള ആഗ്രഹം. കത്രിന കൈഫ്‌ ഇതിൽ വരുന്നുണ്ട്. കൊള്ളാം…

നവാസുദ്ധീൻ സിദ്ധിക്കിയുടെ സിനിമ അവിചാരിതമായി ഒരുവന് സിനിമയിൽ ഒരു ഡയലോഗ് സീൻ അഭിനയിക്കാനുള്ള ചാൻസ് കിട്ടുന്നതാണ്. അവന്റെ മാനസിക തലങ്ങൾ സിനിമ പറയുന്നു.

അനുരാഗ് കശ്യപിന്റെ അവസാനത്തെ മുറബ്ബ കഥ നല്ലൊരു ട്വിസ്റ്റിൽ അവസാനിക്കുന്ന ഒന്നാണ്. അമിതാഭ് ബച്ചൻ ഇതിന്റെ ഭാഗമായി അഭിനയിക്കുന്നു